ETV Bharat / business

സെൻസെക്‌സ് 536 പോയിന്‍റ് നഷ്‌ടത്തിൽ - sensex covid effect

ബി‌എസ്‌ഇ സെൻ‌സെക്‌സ്‌ 535.86 പോയിന്‍റ് നഷ്‌ടത്തിൽ 31,327.22 എന്ന നിലയിലും, എൻ‌എസ്‌ഇ നിഫ്റ്റി 159.50 പോയിന്‍റ് ഇടിഞ്ഞ് 9,154.40 ലും വ്യാപാരം അവസാനിപ്പിച്ചു

business news  BSE  NSE  സെൻസെക്‌സ്  ബി‌എസ്‌ഇ സെൻ‌സെക്‌സ്  എൻ‌എസ്‌ഇ നിഫ്റ്റി  sensex update  sensex covid effect  sensex today
536 പോയിന്‍റ് നഷ്‌ടത്തിൽ സെൻസെക്‌സ്
author img

By

Published : Apr 24, 2020, 5:51 PM IST

മുംബൈ: സെൻസെക്‌സ് 536 പോയിന്‍റ് നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ലോക്ക്‌ ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ആഗോള വിപണികളിൽ മാന്ദ്യം നേരിട്ടതോടെ സാമ്പത്തിക, ഐടി മേഖലകളിലെ ഓഹരികൾ നഷ്ടത്തിലായി. കരാർ വിപണികളിലെ പണലഭ്യതക്കുറവ് മൂലം ആറ് വായ്‌പ പദ്ധതികൾ അവസാനിപ്പിക്കുമെന്ന് ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ട് പ്രഖ്യാപിച്ചത് ആഭ്യന്തര വിപണിക്ക് തിരിച്ചടിയായി. പദ്ധതിയിൽ നിക്ഷേപം നടത്തിയ നിരവധി കച്ചവടക്കാരായ നിക്ഷേപകരെയും ഉയർന്ന വരുമാനമുള്ളവരെയും ഇത് ബാധിക്കും. ബി‌എസ്‌ഇ സെൻ‌സെക്‌സ്‌ 535.86 പോയിന്‍റ് (1.68 ശതമാനം) നഷ്‌ടത്തിൽ 31,327.22 ൽ എത്തി. അതേസമയം എൻ‌എസ്‌ഇ നിഫ്റ്റി 159.50 പോയിന്‍റ് ( 1.71 ശതമാനം) ഇടിഞ്ഞ് 9,154.40 ആയി.

റിലയൻസ് ഇൻഡസ്‌ട്രീസ്, സൺ ഫാർമ, ഹീറോ മോട്ടോകോർപ്പ്, എൽ ആന്‍റ് ടി, പവർഗ്രിഡ്, ബജാജ് ഓട്ടോ എന്നിവ നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസാണ് ഒമ്പത് ശതമാനം ഇടിഞ്ഞ്‌ സെൻസെക്‌സിൽ ഏറ്റവും പിന്നിലുള്ളത്. ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എംആൻഡ്എം എന്നിവയും ഓഹരി വിപണിയില്‍ നഷ്ടം നേരിടുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.