ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചു. ഇതോടെ പലിശ നിരക്ക് 8.05 ശതമാനത്തിൽ നിന്ന് 7.80 ശതമാനമായി. പുതിയ നിരക്കുകൾ ജനുവരി ഒന്ന് 2020 മുതൽ നലവിൽ വരും.
ഇതോടെ, നിലവിലുള്ള ഭവനവായ്‌പ, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്‌പ 25 ബേസിസ് പോയിന്‍റ് കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ വീട് വാങ്ങുന്നവർക്ക് പ്രതിവർഷം 7.90 ശതമാനം മുതൽ പലിശ നിരക്കിൽ വായ്‌പ ലഭിക്കും. നേരത്തെ ഇത് 8.15 ശതമാനമായിരുന്നു.