ETV Bharat / business

പിഎന്‍ബി അഴിമതിയേക്കാള്‍ വലുതാണ് സന്ദേശര അഴിമതി; എന്‍ഫോഴ്സമെന്‍റ് - scam

സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 5383 കോടി രൂപയാണ് നല്‍കാനുള്ളത്.

പിഎന്‍ബി അഴിമതിയേക്കാള്‍ വലുതാണ് സന്ദേശ അഴിമതി; എന്‍ഫോഴ്സമെന്‍റ്
author img

By

Published : Jun 30, 2019, 1:38 PM IST

ന്യൂഡല്‍ഹി: വിവാദ വജ്ര വ്യാപാരി നീരവ് മോദി നടത്തിയ പി‌എൻ‌ബി അഴിമതിയാക്കാള്‍ വലുതാണ് 2017ല്‍ ഗുജറാത്തില്‍ സന്ദേശര സഹോദരന്‍മാര്‍ നടത്തിയ അഴിമതിയെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). സഹോദരൻമാരായ നിതിൻ സന്ദേശര, ചേതൻ സന്ദേസര, ദീപ്തി സന്ദേശര എന്നിവര്‍ നടത്തിയ സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 5383 കോടി രൂപയാണ് നല്‍കാനുള്ളത്.

ആന്ധ്ര ബാങ്ക്, യു‌കോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ അനുവദിച്ചത്. എന്നാല്‍ തുക തിരിച്ചടക്കാതെ ഇവര്‍ നൈജീരിയയിലേക്ക് കടക്കുകയായിരുന്നു. സന്ദേശര ഗ്രൂപ്പിന്‍റെ വിദേശ കമ്പനികൾ ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം സന്ദേശര ഗ്രൂപ്പിന്‍റെ 9778 കോടിയുടെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി. ഇതില്‍ നാല് ഓയില്‍ റിങ്ങുകളും ഓയില്‍ ഫീല്‍ഡും ഉള്‍പ്പെടുന്നു. ഇതിന് പുറമെ കമ്പനിയുടെ കപ്പലുകള്‍ ഹെലികോപ്ടറുകള്‍ എന്നിവയും കണ്ടുകെട്ടി.

Intro:Body:

സന്ദേശ സഹോദര അഴിമതിയോ പിഎന്‍ബി അഴിമതിയോ വലുത്

ന്യൂഡല്‍ഹി: വിവാദ വജ്ര വ്യാപാരി നടത്തിയ പി‌എൻ‌ബി അഴിമതിയാക്കാള്‍ വലുതാണ് 2017ല്‍ ഗുജറാത്തില്‍ സന്ദേശര സഹോദരന്‍മാര്‍ നടത്തിയ അഴിമതിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സഹോദരരായ നിതിൻ സന്ധേശര, ചേതൻ സന്ദേസര, ദീപ്തി സന്ദേശര എന്നിവര്‍ നടത്തിയ സ്റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 5383 കോടി രൂപയാണ് നല്‍കാനുള്ളത്. 

ആന്ധ്ര ബാങ്ക്, യു‌കോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ അനുവദിച്ചത്. എന്നാല്‍ തുക തിരിച്ചടക്കാതെ ഇവര്‍ നൈജീരിയയിലേക്ക് കടക്കുകയായിരുന്നു. സന്ധേശര ഗ്രൂപ്പിന്റെ വിദേശ കമ്പനികൾ ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

സന്ദേശ ഗ്രൂപ്പിന്‍റെ 9778 കോടിയുടെ സ്വത്തുക്കള്‍ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ നാല് ഓയില്‍ റിങ്ങുകളും ഓയില്‍ ഫീല്‍ഡും ഉള്‍പ്പെടുന്നു. ഇതിന് പുറമെ കമ്പനിയുടെ കപ്പലുകള്‍ ഹെലികോപ്ടറുകള്‍ എന്നിവയും കണ്ടുകെട്ടി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.