ETV Bharat / business

രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി - വിമാനത്താവളം

പ്രധാനമായും അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. മംഗളൂരുവില്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് 133 കോടി ചിലവില്‍ വികസിപ്പിക്കും, രൂപ്സി എയര്‍പോര്‍ട്ടിനായി 69 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.

സുരേഷ് പ്രഭു
author img

By

Published : Feb 22, 2019, 10:31 PM IST

രാജ്യത്തെ ഏഴോളം വിമാനത്താവളങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു തറക്കല്ലിട്ടു. 497 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ തിരുവനന്തപുരം, മംഗലൂരു, രുപ്സി, ജയ്പൂര്‍, അമൃത്സര്‍, ഇംപാല്‍ , മദുരെ എന്നീ വിമാനത്താവളാണ് ഇടം പിടിച്ചിരിക്കുന്നത്.

പ്രധാനമായും അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. മംഗളൂരുവില്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് 133 കോടി ചിലവില്‍ വികസിപ്പിക്കും, രൂപ്സി എയര്‍പോര്‍ട്ടിനായി 69 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. അതേ സമയം കോഴിക്കോട് എയര്‍പോര്‍ട്ടിലെ നവീകരിച്ച അന്താരാഷ്ട്ര അറിവ്വല്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനം ഗവര്‍ണര്‍ പി സദാശിവം ഇന്ന് നിര്‍വ്വഹിച്ചു.

വ്യോമയാന മേഖലയില്‍ സമഗ്ര വളര്‍ച്ചയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും രാജ്യത്ത് നൂറ് പുതിയ എയര്‍പോര്‍ട്ടുകള്‍ പണിയാനായി കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും വ്യാമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

Intro:Body:

business desk 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.