വായ്പക്കാര്‍ക്ക് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ ആഴ്ചയില്‍ തന്നെ ചര്‍ച്ച നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തികാന്ത ദാസ് . ഫെബ്രുവരി 21ന് ചര്‍ച്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ മാസമാദ്യം അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 6.25 ശതമാനം വരെയാക്കി റിസര്‍വ്വ് ബാങ്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ നടപടി.