ന്യൂഡൽഹി: ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന 2019 ഡിസംബറിൽ 1.24 ശതമാനം ഇടിഞ്ഞ് 2,35,786 യൂണിറ്റായി. മുൻ വർഷം ഇത് 2,38,753 യൂണിറ്റായിരുന്നു.സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഭ്യന്തര കാർ വിൽപ്പന ഡിസംബറിൽ 8.4 ശതമാനം ഇടിഞ്ഞ് 1,42,126 യൂണിറ്റായി. 2018 ഡിസംബറിൽ ഇത് 1,55,159 യൂണിറ്റായിരുന്നു. ഡിസംബറിലെ മോട്ടോർസൈക്കിൾ വിൽപ്പന 12.01 ശതമാനം ഇടിഞ്ഞ് 6,97,819 യൂണിറ്റായിരുന്നു. 2018 ഡിസംബറിൽ 7,93,042 യൂണിറ്റായിരുന്നു.
ഡിസംബറിൽ മൊത്തം ഇരുചക്രവാഹന വിൽപ്പന 16.6 ശതമാനം ഇടിഞ്ഞ് 10,50,038 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 12,59,007 യൂണിറ്റായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 12.32 ശതമാനം ഇടിഞ്ഞ് 66,622 യൂണിറ്റായി. 2019 ൽ പാസഞ്ചർ വാഹന വിൽപ്പന 12.75 ശതമാനം ഇടിഞ്ഞ് 29,62,052 യൂണിറ്റായി. 2018 ൽ ഇത് 33,94,790 യൂണിറ്റായിരുന്നു.