ETV Bharat / business

ഐപിഎല്‍ സീസണില്‍ നേട്ടം കൊയ്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കമ്പനികള്‍

author img

By

Published : May 4, 2019, 12:06 PM IST

ഐപിഎല്‍ സീസണില്‍ ഭക്ഷണത്തിനായി ഓണ്‍ലൈന്‍ സര്‍വ്വീവുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിനെട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വിഗ്ഗി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ വ്യാപാരം വര്‍ധിപ്പിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍. ക്രിക്കറ്റ് ആസ്വാദകരുടെ എണ്ണം രാജ്യത്ത് വളരെ അധികമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഇവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കമ്പനികളെയാണ്

സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ ഈറ്റ്സ്, ഫുണ്ട് പാണ്ഡ എന്നിവരാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. ഐപിഎല്‍ സീസണില്‍ ഭക്ഷണത്തിനായി ഓണ്‍ലൈന്‍ സര്‍വ്വീവുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിനെട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി ഈ നഗരങ്ങളിലാണ് ഭക്ഷണത്തിന് ആവശ്യക്കാര്‍ അധികം. ഫ്രെഞ്ച് ഫ്രൈസിനും ഐസ്ക്രീമിനുമാണ് ധാരാളമായി ഓര്‍ഡര്‍ വരുന്നത്.

ഐപിഎല്‍ സീസണില്‍ മികച്ച വിപണി നേടിയെടുത്തതോടെ വരുന്ന 2019 ഇംഗ്ലണ്ട് ലോകകപ്പിനേയും വളരെ പ്രതീക്ഷയോടെയാണ് കമ്പനികള്‍ കാണുന്നത്. കളികള്‍ നടക്കുന്നത് ഇംഗ്ലണ്ടിലായതിനാല്‍ ഇന്ത്യയില്‍ സംപ്രേഷണ സമയം രാത്രി ആയിരിക്കും എന്നതും ഇവര്‍ക്ക് ആശ്വാസം നല്‍കുന്നു.

Intro:Body:

ഐപിഎല്‍ സീസണില്‍ നേട്ടം കൊയ്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കമ്പനികള്‍ 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ വ്യാപാരം വര്‍ധിപ്പിച്ച് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വ്വീസുകള്‍. ക്രിക്കറ്റ് ആസ്വാദകരുടെ എണ്ണം രാജ്യത്ത് വളരെ അധികമുള്ളതിനാല്‍ രാത്രികാലങ്ങളില്‍ ഇവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഭക്ഷണ സര്‍വ്വീസുകളെയാണ്. 

സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ ഈറ്റ്സ്, ഫുണ്ട് പാണ്ഡ എന്നിവരാണ് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. ഐപിഎല്‍ സീസണില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം പതിനെട്ട് ശതമാനത്തോളം വളര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി ഈ നഗരങ്ങളിലാണ് ഭക്ഷണത്തിന് ആവശ്യക്കാര്‍ അധികം. ഫ്രെഞ്ച് ഫ്രൈസിനും ഐസ്ക്രീമിനുമാണ് ധാരാളമായി ഓര്‍ഡര്‍ വരുന്നത്. 

ഐപിഎല്‍ സീസണില്‍ മികച്ച വിപണി നേടിയെടുത്തതോടെ വരുന്ന 2019 ഇംഗ്ലണ്ട് ലോകകപ്പിനേയും വളരെ പ്രതീക്ഷയോടെയാണ് കമ്പനികള്‍ കാണുന്നത്. കളികള്‍ നടക്കുന്നത് ഇംഗ്ലണ്ടിലായതിനാല്‍ ഇന്ത്യയില്‍ സംപ്രേഷണ സമയം രാത്രി ആയിരിക്കും എന്നതും ഇവര്‍ക്ക് ആശ്വാസം നല്‍കുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.