ന്യൂഡൽഹി : മറ്റ് രാജ്യങ്ങളുമായി സൗജന്യമായി കൊവിൻ പ്ലാറ്റ്‌ഫോം പങ്കിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിന്‍റെ രണ്ടാംദിനം സംസാരിക്കുകയായിരുന്നു അവര്‍.
പകർച്ചവ്യാധി സമയത്ത് സാങ്കേതികവിദ്യയെ സേവന വിതരണവുമായി സമന്വയിപ്പിച്ചതിൽ ഇന്ത്യ എങ്ങനെ വിജയിച്ചുവെന്ന് കൊവിൻ പ്ലാറ്റ്‌ഫോം ചൂണ്ടിക്കാട്ടി യോഗത്തിൽ ധനമന്ത്രി വിശദീകരിച്ചു.
Also Read:നേരിട്ടുള്ള നികുതി പിരിവിൽ 91 ശതമാനം വർധന
കൊവിഡ് വാക്‌സിനേഷൻ രജിസ്ട്രേഷനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമാണ് കൊവിൻ. സാമ്പത്തിക വീണ്ടെടുക്കൽ, സുസ്ഥിര ധനകാര്യം, അന്താരാഷ്ട്ര നികുതി തുടങ്ങിയ വിഷയങ്ങളും ധനമന്ത്രിമാർ ചർച്ച ചെയ്‌തു.
-
In policies for recovery session, FM discussed 3 catalysts of economic recovery- #Digitalization #ClimateAction & #SustainableInfrastructure; shared India’s successful experience in integrating technology with inclusive service delivery during the pandemic. (2/3) pic.twitter.com/oi24Y655Wh
— Ministry of Finance (@FinMinIndia) July 10, 2021 " class="align-text-top noRightClick twitterSection" data="
">In policies for recovery session, FM discussed 3 catalysts of economic recovery- #Digitalization #ClimateAction & #SustainableInfrastructure; shared India’s successful experience in integrating technology with inclusive service delivery during the pandemic. (2/3) pic.twitter.com/oi24Y655Wh
— Ministry of Finance (@FinMinIndia) July 10, 2021In policies for recovery session, FM discussed 3 catalysts of economic recovery- #Digitalization #ClimateAction & #SustainableInfrastructure; shared India’s successful experience in integrating technology with inclusive service delivery during the pandemic. (2/3) pic.twitter.com/oi24Y655Wh
— Ministry of Finance (@FinMinIndia) July 10, 2021
സാമ്പത്തിക വീണ്ടെടുക്കലിന്‍റെ മൂന്ന് ഘടകങ്ങളെക്കുറിച്ച് ധനമന്ത്രി യോഗത്തിൽ സംസാരിച്ചു. ഡിജിറ്റലൈസേഷൻ, ക്ലൈമറ്റ് ആക്ഷൻ,സുസ്ഥിര അടിസ്ഥാന വികസനം എന്നിവയാണ് സാമ്പത്തിക വീണ്ടെടുക്കലിന്‍റെ ചാലക ഘടകങ്ങളായി ധനമന്ത്രി യോഗത്തിൽ ഉയർത്തിക്കാട്ടിയത്.
മൂന്നാം തവണയാണ് ജി 20 ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും യോഗം ചേരുന്നത്. ലോകത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 80 ശതമാനവും വഹിക്കുന്നത് ജി20 രാജ്യങ്ങളാണ്.
അതേസമയം, ജി 20 ധനമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി വെള്ളിയാഴ്ച നികുതി നയവും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ച ജി20 ഹൈ ലെവൽ ടാക്‌സ് സിമ്പോസിയത്തിലും നിർമല സീതാരാമൻ പങ്കെടുത്തിരുന്നു.