ETV Bharat / business

കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്ന് സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന - export

ഗുണനിലവാരമില്ലാത്ത വിലകുറഞ്ഞ കുരുമുളക് വിപണിയിലെത്തുന്നത് കർഷകരേയും ഉപഭോക്താക്കളേയും സാരമായി ബാധിക്കുന്നുണ്ട്. ഇറക്കുമതിചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ലെന്നും സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന പറയുന്നു.

സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന
author img

By

Published : Feb 23, 2019, 9:35 PM IST

ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ഇന്ത്യൻ വിപണിയിൽ അനധികൃതമായി എത്തുന്ന സാഹചര്യം ആശങ്കാവഹമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ്.വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്‍റെവില കിലോയ്ക്ക് കുറഞ്ഞത് 500 രൂപയാക്കി നിജപ്പെടുത്തിയിരിക്കെ, ഗുണനിലവാരമില്ലാത്ത വിലകുറഞ്ഞ കുരുമുളക് വിപണിയിലെത്തുന്നത് കർഷകരേയും ഉപഭോക്താക്കളേയും സാരമായി ബാധിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം വൈസ് ചെയർമാൻ ചെറിയാൻ സേവ്യർ കൊച്ചിയിൽ പറഞ്ഞു.

ഇറക്കുമതി ചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് പഴുതായി ഉപയോഗപ്പെടുന്നത്. മറുനാടുകളിൽ നിന്നായി 18000 മെട്രിക് ടൺ കുരുമുളക് ഇത്തരത്തിൽ വിപണിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചെറിയാൻ സേവ്യർ പറഞ്ഞു.

സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന

ആഭ്യന്തര വിപണിയിലെ ഇത്തരം ഇറക്കുമതിക്കാർ സർക്കാരിന്‍റെയോസ്പൈസസ് ബോർഡിന്‍റെയോ നിയന്ത്രണത്തിലല്ല. കയറ്റുമതിചെയ്യുന്ന യൂണിറ്റുകൾക്ക് സ്പൈസസ് ബോർഡ് രജിസ്ട്രേഷൻ ഉള്ളതുപോലെ രജിസ്ട്രേഷൻ വഴി നിയന്ത്രിക്കേണ്ട മേഖലയാണിത്. ആഭ്യന്തര ഇറക്കുമതി വിപണി പഴുതുകൾ ഉപയോഗിച്ച് നടത്തുന്ന ഗുണനിലവാരമില്ലാത്ത കുരുമുളക് ഇറക്കുമതി ഉൽപാദന വ്യവസായ മേഖലയ്ക്ക് ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ 3 നിർദ്ദേശങ്ങൾ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം മുന്നോട്ടുവയ്ക്കുന്നുണ്ട്.

1 എല്ലാ കുരുമുളക് ഇറക്കുമതികാർക്കും സ്പൈസസ് ബോർഡിന് കീഴിൽ രജിസ്ട്രേഷൻ നിർബന്ധം ആക്കണം. ഇത് ഇറക്കുമതിയെ നിയമാനുസരണം നിയന്ത്രിക്കാനും ഇറക്കുമതിചെയ്യുന്ന കുരുമുളകിന്‍റെഗുണമേന്മ പരിശോധിക്കാനും ആഭ്യന്തരവിപണിയിൽ വിറ്റ് പ്രാദേശിക നഷ്ടമുണ്ടാകുന്നത് തടയാനും സാധിക്കും.

2 മിനിമം ഇറക്കുമതി വില പാലിച്ച് ഇറക്കുമതി ചെയ്യുന്നവർ വിദേശത്ത് അടച്ച പണം നിരീക്ഷണം വിധേയമാക്കുക.

3 ശ്രീലങ്കയിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ എത്തി എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള കുരുമുളക് സംബന്ധിച്ച് ഇരുരാജ്യങ്ങളിലും സർക്കാർതലത്തിൽ നടപടികൾ സ്വീകരിച്ചു എന്നും ഉറപ്പുവരുത്തുക

ഇറക്കുമതി ചട്ടങ്ങളുടെ ലംഘനങ്ങൾ കൃത്യമായി കണ്ടെത്തി നടപടി സ്വീകരിച്ചാൽ മാത്രമേ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം വിപത്തുകൾ തടയാൻ കഴിയുമെന്നും സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന പ്രതിനിധികൾ പറയുന്നു.

undefined

Intro:കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണവും ചട്ടങ്ങളും അനിവാര്യമെന്ന് സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന.

Body:വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോയ്ക്ക് കുറഞ്ഞത് 500 രൂപയാക്കി നിജപ്പെടുത്തിയിരിക്കെ, ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ഇന്ത്യൻ വിപണിയിൽ അനധികൃതമായി എത്തുന്ന സാഹചര്യം ആശങ്ക വഹം ആണെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം വൈസ് ചെയർമാൻ ചെറിയാൻ സേവ്യർ കൊച്ചിയിൽ പറഞ്ഞു.

Byte

ഗുണനിലവാരമില്ലാത്ത വിലകുറഞ്ഞ കുരുമുളക് വിപണിയിലെത്തുന്നത് കർഷകരേയും ഉപഭോക്താക്കളേയും സാരമായി ബാധിക്കുന്നുണ്ട്. ഇറക്കുമതിചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് പഴുതായി ഉപയോഗപ്പെടുന്നത്.മറുനാടുകളിൽ നിന്നായി 18000 മെട്രിക് ടൺ കുരുമുളക് ഇത്തരത്തിൽ വിപണിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചെറിയാൻ സേവ്യർ പറഞ്ഞു.

ആഭ്യന്തര വിപണിയിലെ ഇത്തരം ഇറക്കുമതിക്കാർ സർക്കാരിന്റെയോ സ്പൈസസ് ബോർഡിന്റെയോ നിയന്ത്രണത്തിലല്ല. കയറ്റുമതിചെയ്യുന്ന യൂണിറ്റുകൾക്ക് സ്പൈസസ് ബോർഡ് രജിസ്ട്രേഷൻ ഉള്ളതുപോലെ രജിസ്ട്രേഷൻ വഴി നിയന്ത്രിക്കേണ്ട മേഖലയാണിത്.

ആഭ്യന്തര ഇറക്കുമതി വിപണി പഴുതുകൾ ഉപയോഗിച്ച് നടത്തുന്ന ഗുണനിലവാരമില്ലാത്ത കുരുമുളക് ഇറക്കുമതി ഉൽപാദന വ്യവസായ മേഖലയ്ക്ക് ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ 3 നിർദ്ദേശങ്ങൾ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം മുന്നോട്ടുവയ്ക്കുന്നുണ്ട്.

1 എല്ലാ കുരുമുളക് ഇറക്കുമതികാർക്കും സ്പൈസസ് ബോർഡിന് കീഴിൽ രജിസ്ട്രേഷൻ നിർബന്ധം ആക്കണം. ഇത് ഇറക്കുമതിയെ നിയമാനുസരണം നിയന്ത്രിക്കാനും ഇറക്കുമതിചെയ്യുന്ന കുരുമുളകിൻറെ ഗുണമേന്മ പരിശോധിക്കാനും ആഭ്യന്തരവിപണിയിൽ വിറ്റ് പ്രാദേശിക നഷ്ടമുണ്ടാകുന്നത് തടയാനും സാധിക്കും.

2 മിനിമം ഇംപോർട്ട് പ്രൈസ് പാലിച്ച് ഇറക്കുമതി ചെയ്യുന്നവർ വിദേശത്ത് അടച്ച പണം നിരീക്ഷണം വിധേയമാക്കുക.

3 ശ്രീലങ്കയിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ എത്തി എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ള കുരുമുളക് സംബന്ധിച്ച് ഇരുരാജ്യങ്ങളിലും സർക്കാർതലത്തിൽ നടപടികൾ സ്വീകരിച്ചു എന്നും ഉറപ്പുവരുത്തുക

ഇറക്കുമതി ചട്ടങ്ങളുടെ ലംഘനങ്ങൾ കൃത്യമായി കണ്ടെത്തി നടപടി സ്വീകരിച്ചാൽ മാത്രമേ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഇത്തരം വിപത്തുകൾ തടയാൻ കഴിയുമെന്നും സ്പൈസസ് എക്സ്പോർട്ടേഴ്സ് സംഘടന പ്രതിനിധികൾ പറയുന്നു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.