ETV Bharat / business

കൃഷി വകുപ്പിനെതിരെ പ്രക്ഷോഭവുമായി അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ - കീടനാശിനി

ദിനംതോറും അപ്രായോഗികമായ ഉത്തരവുകളാണ് കൃഷി വകുപ്പിൽ നിന്നും പുറത്തുവരുന്നത്. കേരളത്തിൽ മാത്രം നിരോധിച്ചിട്ടുള്ള കീടനാശിനികള്‍ ഓണ്‍ലൈന്‍ വഴിയും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നുണ്ടെന്ന് എഐഡിഎകെ സംസ്ഥാന ജനറൽ സെക്രട്ടറി സി എം മത്തായി പറഞ്ഞു.

അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ
author img

By

Published : Mar 4, 2019, 2:14 PM IST

സംസ്ഥാനത്തെ വളം കീടനാശിനി വിൽപ്പനക്കാരുടെ സംഘടനയായ അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ കേരള (എഐഡിഎകെ) കൃഷിവകുപ്പിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. കൃഷിവകുപ്പ് അടുത്തിടെ ഇറക്കിയിരിക്കുന്ന കർഷകദ്രോഹ ഉത്തരവുകൾക്കെതിരെ മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനും യോഗം തീരുമാനിച്ചു.

ദിനംതോറും അപ്രായോഗികമായ ഉത്തരവുകളാണ് കൃഷി വകുപ്പിൽ നിന്നും പുറത്തുവരുന്നത്. കർഷകർ എങ്ങിനെയാണ് ഓരോ കീടനാശിനിയും വളങ്ങളും ഉപയോഗിക്കേണ്ടത് എന്ന് കടകളിൽ വലിയ ഫ്ളക്സ് ബോർഡിൽ പ്രദർശിപ്പിക്കണം എന്നാണ് പുതിയ ഉത്തരവ്. കൃഷിവകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണിത്. കൃഷിയിടത്തിൽ കീടബാധ ഉണ്ടായാൽ കർഷകൻ കൃഷി ഓഫീസറെ കൃഷിയിടത്തിൽ കൊണ്ടുപോയി കീടബാധ നേരിട്ട് ബോധ്യപ്പെടുത്തി കുറിപ്പടി വാങ്ങിയാലേ കീടനാശിനി ലഭിക്കൂ. അടുക്കള തോട്ടത്തിലെ കീടങ്ങളെ തുരത്തുന്നതിനായി ഇപ്പോഴത്തെ ഉത്തരവ്പ്രകാരം ഇതാണ് നടപടിക്രമം എന്നും എഐഡിഎകെ സംസ്ഥാന ജനറൽ സെക്രട്ടറി സി എം മത്തായി പറഞ്ഞു.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നിരോധനം ഇല്ലാത്തതും എന്നാൽ കേരളത്തിൽ മാത്രം നിരോധിച്ചിട്ടുള്ള 14 ഇനം കീടനാശിനികളും നിയന്ത്രണമുള്ള 7 കീടനാശിനികളും യഥേഷ്ടം അതിർത്തി കടന്നും ഓൺലൈൻ വ്യാപാരം വഴിയും കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി കടന്നെത്തുന്ന പച്ചക്കറികളുടെ ഗുണമേന്മ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ കൃത്യമായി സംവിധാനം ഇല്ലാത്തത് വ്യാപാരികളെ ദ്രോഹിക്കുന്ന വിധത്തിലുള്ള നടപടിയാണെന്നും സിഎം മത്തായി യോഗത്തില്‍ പറഞ്ഞു.

Intro:അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്.

Body:സംസ്ഥാനത്തെ വളം കീടനാശിനി വിൽപ്പനക്കാരുടെ സംഘടനയായ അഗ്രോ ഇൻപുട്ട് ഡീലേഴ്സ് അസോസിയേഷൻ കേരള (എഐഡിഎകെ) കൃഷിവകുപ്പിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.കൃഷിവകുപ്പ് അടുത്തിടെ ഇറക്കിയിരിക്കുന്ന കർഷകദ്രോഹ ഉത്തരവുകൾ ക്കെതിരെ മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനും യോഗം തീരുമാനിച്ചു.

hold visuals

ദിനംതോറും അപ്രായോഗികമായ ഉത്തരവുകളാണ് കൃഷി വകുപ്പിൽ നിന്നും പുറത്തുവരുന്നത്. കർഷകർ എങ്ങിനെയാണ് ഓരോ കീടനാശിനിയും വളങ്ങളും ഉപയോഗിക്കേണ്ടത് എന്ന് കടകളിൽ വലിയ ഫ്ളക്സ് ബോർഡിൽ പ്രദർശിപ്പിക്കണം എന്നാണ് പുതിയ ഉത്തരവ്. കൃഷിവകുപ്പ് ചെയ്യേണ്ട കാര്യങ്ങളാണിത്. കൃഷിയിടത്തിൽ കീടബാധയും ഉണ്ടായാൽ കർഷകൻ കൃഷി ഓഫീസർ കൃഷിയിടത്തിൽ കൊണ്ടുപോയി കീടബാധ നേരിട്ട് ബോധ്യപ്പെടുത്തി കുറിപ്പടി വാങ്ങിയാലെ കീടനാശിനി ലഭിക്കുകയുള്ളൂ. അടുക്കള തോട്ടത്തിലെ കീടങ്ങളെ തുരത്തുന്നതിനായി ഇപ്പോഴത്തെ ഉത്തരവുപ്രകാരം ഇതാണ് നടപടിക്രമം എന്ന എ ഐ ഡി എ കെ സംസ്ഥാന ജനറൽ സെക്രട്ടറി സി എം മത്തായി പറഞ്ഞു.

byte

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നിരോധനം ഇല്ലാത്തതും എന്നാൽ കേരളത്തിൽ മാത്രം നിരോധിച്ചിട്ടുള്ള 14 ഇനം കീടനാശിനികളും നിയന്ത്രണമുള്ള 7 കീടനാശിനികളും യഥേഷ്ടം അതിർത്തി കടന്നും ഓൺലൈൻ വ്യാപാരം വഴിയും കേരളത്തിലെത്തിച്ച കൃഷിയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി കടന്നെത്തുന്ന പച്ചക്കറികളുടെ ഗുണമേന്മ പരിശോധിക്കാൻ നടപടി സ്വീകരിക്കാനോ യാതൊന്നും ചെയ്യാതെ നിയമപരമായ എല്ലാവിധ ലൈസൻസുകളും കേരള രൂപീകരണ സമയം മുതൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യാപാരികൾ ദ്രോഹിക്കുന്ന നടപടി നിർത്തണമെന്നും സി എം മത്തായി ആവശ്യപ്പെട്ടു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.