പ്രമുഖ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്‍റെയും ഉപകമ്പനികളുടെയും മൊത്ത അറ്റാദായം 2,103 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം നേടിയ വളര്‍ച്ചയിലും പതിനാല് ശതമാനം കൂടുതല്‍ വളര്‍ച്ച നേടിയാണ് ഈ വര്‍ഷം കമ്പനി തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കിയത്.
38,304 കോടി രൂപയുടെ വായ്പയും കമ്പനി ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം വളർച്ചയാണ് കമ്പനി അനുവദിച്ചിരുന്ന വായ്പകളില്‍ ഉണ്ടായിരിക്കുന്നത്. ഐഎൽ ആന്‍റ് എഫ്എസിനുണ്ടായ തകർച്ച എൻബിഎഫ്‌സി മേഖലയെ കാര്യമായി ബാധിച്ചിരുന്നുവെങ്കിലും അതു മറികടന്നാണ് മുത്തൂറ്റ് നേട്ടമുണ്ടാക്കിയതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റിന്‍റെ അറ്റാദായത്തില്‍ മാത്രം പതിനൊന്ന് ശതമാനത്തിന്‍റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.