ചെന്നൈ: കാരണങ്ങളില്ലാതെ ബാങ്കുകൾ വായ്‌പ നിഷേധിച്ചാൽ പരാതി നൽകാമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ബാങ്ക് വായ്‌പ നിഷേധിക്കുകയാണെങ്കില്‍ കേന്ദ്ര സർക്കാർ ഉടൻ തന്നെ സ്ഥാപിക്കുന്ന പ്രത്യേക കേന്ദ്രത്തിൽ പരാതി അയക്കാൻ സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പാർലമെന്‍റിൽ അവതരിപ്പിച്ച 2020-21 ലെ കേന്ദ്ര ബജറ്റിലെ വ്യാപാരികൾക്കും വ്യവസായങ്ങൾക്കുമായുള്ള നിർദേശങ്ങളും ധനമന്ത്രി വിശദീകരിച്ചു. പരാതിയുടെ പകർപ്പ് ബന്ധപ്പെട്ട ബാങ്ക് മാനേജർക്ക് അയക്കണമെന്നും ധനമന്ത്രി പറഞ്ഞു.
മുമ്പ് ബാങ്കുകൾ ബന്ധുക്കൾക്ക് വായ്‌പ നൽകുന്ന രീതി പിൻതുടർന്നിരുന്നെന്നും ഇത് ഉയർന്ന നിഷ്ക്രിയ ആസ്‌തികൾക്ക് (എൻപിഎ) കാരണമായെന്നും നിർമല സീതാരാമൻ പറഞ്ഞു. നിഷ്ക്രിയ ആസ്‌കതികൾക്ക് പരിഹാരം കണ്ടെത്താൻ നാല് വർഷമെടുത്തെന്നും ഇത്തരമൊരു സാഹചര്യം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പഠിച്ചതായും നിര്‍മല സീതാരാമൻ കൂട്ടിച്ചേർത്തു.