ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന (ഇവി) ചാര്‍ജിങ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടു വരാനൊരുങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളായ എം.ജി മോട്ടോഴ്സ് ഇന്ത്യ. 1,000 ദിവസത്തിനുള്ളിൽ ഇന്ത്യയിലുട നീളം തെരഞ്ഞെടുത്ത ജനവാസമേഖലകളില്‍ 1,000 ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി എംജി മോട്ടോഴ്സ് ഇന്ത്യ "എം.ജി ചാര്‍ജ്" എന്ന പേരിലാണ് തങ്ങളുടെ പുതിയ സംരംഭം വികസിപ്പിക്കുന്നത്.
-
MG Motor India announces a new venture, MG Charge, with an aim to install 1,000 chargers in residential areas across India in 1,000 dayshttps://t.co/xve9ECN8dj pic.twitter.com/IbR0HhcS6D
— Gadgets 360 (@Gadgets360) March 3, 2022 " class="align-text-top noRightClick twitterSection" data="
">MG Motor India announces a new venture, MG Charge, with an aim to install 1,000 chargers in residential areas across India in 1,000 dayshttps://t.co/xve9ECN8dj pic.twitter.com/IbR0HhcS6D
— Gadgets 360 (@Gadgets360) March 3, 2022MG Motor India announces a new venture, MG Charge, with an aim to install 1,000 chargers in residential areas across India in 1,000 dayshttps://t.co/xve9ECN8dj pic.twitter.com/IbR0HhcS6D
— Gadgets 360 (@Gadgets360) March 3, 2022
ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന എ.സി (ഓര്‍ട്ടര്‍നേറ്റിങ് കറണ്ട്) ടൈപ്പ് 2 ചാര്‍ജറുകളാണ് സ്ഥാപിക്കുന്നത്. ഇത് നിലവിലുള്ള ഇലകട്രിക് വാഹനങ്ങള്‍ക്കും വരാന്‍ ഇരിക്കുന്ന വാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകുമെന്ന് കമ്പനി അറിയിച്ചു.
Also Read: എച്ച്പിസിഎൽ പമ്പുകളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവർ
മാത്രമല്ല ഏത് സാഹചര്യത്തിലും ചാര്‍ച്ച് കൈമാറ്റത്തിനുള്ള സാധ്യതകളും കമ്പനി തുറക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ചാർജിങ് ആശങ്ക പരിഹരിക്കുകയും ഇവി ലൈഫ്‌സ്‌റ്റൈൽ സ്വീകരിക്കാൻ കൂടുതൽ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങും ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു. എംജി ചാർജിന്റെ വരവോടെ എം ജി ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് എല്ലാ സഹായവും
നിലവില്‍ സിക്സ് വേ ചാര്‍ജിങ് സംവിധാനമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി ചാർജർ ഇൻഫ്രാസ്ട്രക്ചർ വര്‍ധിപ്പിക്കുന്നതിനായി വിവിധ റസിഡന്‍സ് അസോസിയേഷനുകളുമായി ചേര്‍ന്ന പദ്ധിതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. അസോസിയേഷനുകള്‍ക്ക് ഇൻസ്റ്റാലേഷൻ പ്രക്രിയയ്‌ക്കുള്ള എൻഡ്-ടു-എൻഡ് മാർഗനിർദേശങ്ങും മറ്റ് സംവിധാനങ്ങളുടെ ഏകോപനവും പിന്തുണയും കമ്പനി നല്‍കും.
തെരഞ്ഞെടുത്ത റെസിഡൻഷ്യൽ സൊസൈറ്റികൾക്ക് ഇസ്റ്റാലേഷന്‍ ചെലവും കമ്പനി വഹിക്കും. സൂപ്പർഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ അവതരിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഫോർട്ടം, ടാറ്റ പവർ എന്നിവരുമായി സഹകരണം ആരംഭിച്ചിരുന്നു.