ETV Bharat / business

ചോക്സിയുടെ 24 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി - മെഹുൽ ചോക്‌സി

ചോക്സിയും ബന്ധു നീരവ് മോദിയും ചേര്‍ന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

ചോക്സിയുടെ 24 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി
author img

By

Published : Jul 12, 2019, 10:55 AM IST

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മെഹുൽ ചോക്‌സിയുടെ 24.77 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടി. ദുബായിലെ മൂന്ന് കൊമേർഷ്യൽ ആസ്തികൾ, ബെൻസ് കാർ, ബാങ്ക് അക്കൗണ്ട് എഫ്ഡികൾ എന്നിവ ഉള്‍പ്പെടുന്ന ആസ്തികളാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.

ചോക്സിയും ബന്ധു നീരവ് മോദിയും ചേര്‍ന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതേ തുടര്‍ന്ന് ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. നിലവില്‍ ചോക്സി ആന്‍റിഗ്വയിലും മോദി ലണ്ടനില്‍ ജയിലിലും ആണ്. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റെ അഭ്യര്‍ഥന പ്രകാരം ചോക്സിയുടെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ആന്‍റിഗ്വന്‍ ഭരണാധികാരികള്‍ പറഞ്ഞിരുന്നു

രണ്ട് മാസം മുമ്പും നീരവ് മോദിയുടെയും ചോക്സിയുടെയും കാറുകളും എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു. മോദിയുടെ റോള്‍സ് റോയ്സും ചോക്സിയുടെ ബിഎംഡബ്ല്യുവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

Intro:Body:

ചോക്സിയുടെ 24 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടി



മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മെഹുൽ ചോക്‌സിയുടെ 24.77 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ദുബായിയിലെ മൂന്ന് കൊമേർഷ്യൽ ആസ്തികൾ ബെൻസ് കാർ, ബാങ്ക് അക്കൗണ്ട് എഫ്ഡികൾ എന്നിവ ഇതിലുൾപ്പെടുന്ന ആസ്തികളാണ് എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്.



ചോക്സിയും ബന്ധു നീരവ് മോദിയും ചേര്‍ന്ന് 13,000 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതേ തുടര്‍ന്ന് ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. നിലവില്‍ ചോക്സി ആന്റിഗ്വയിലും മോദി ലണ്ടനില്‍ ജയിലിലും ആണ്. എന്നാല്‍ എന്‍ഫോഴ്സ്മെന്‍റെ അഭ്യര്‍ഥന പ്രകാരം ചോക്സിയുടെ പൗരത്വം റദ്ദ് ചെയ്യുമെന്ന് ആന്റിഗ്വന്‍ ഭരണാധികാരികള്‍ പറഞ്ഞിരുന്നു



രണ്ട് മാസം മുമ്പും നീരവ് മോദിയുടെയും ചോക്സിയുടെയും കാറുകളടക്കം എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു. മോദിയുടെ റോള്‍സ് റോയ്സും ചോക്സിയുടെ ബിഎംഡബ്ല്യുവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.


Conclusion:

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.