ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട വ്യാപാരി മെഹുല്‍ ചോസ്കിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്റഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രോണ്‍. പൗരത്വം റദ്ദാകുന്നതോടെ ഇയാളെ കൂടുതല്‍ വിചാരണക്കായി ഇന്ത്യക്ക് വിട്ട് നല്‍കാനാണ് സാധ്യത.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ആന്റഗ്വ സ്വീകരിക്കില്ലെന്ന് ബ്രോണ്‍ വ്യക്തമാക്കി. ചോസ്കിയുടെ പൗരത്വം റദ്ദ് ചെയ്ത് ഇന്ത്യയിലേക്ക് മടക്കി അയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ് ചോസ്കി ആന്‍റഗ്വ പൗരത്വം സ്വീകരിച്ചത്.
13,500 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ചോസ്കി വായ്പ എടുത്തത്. സിബിഐയും എന്‍ഫോണ്‍ഴ്സ്മെന്‍റും ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു.