ലോവർ അരുണ്‍ ജലവൈദ്യുത പദ്ധതി വികസനത്തിനായി സത്‌ലജ് ജൽ വിദ്യുത് നിഗവുമായി(എസ്ജെവിഎൻ) കരാർ ഒപ്പിട്ട് നേപ്പാൾ. കിഴക്കൻ നേപ്പാളിലെ 679 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 1.3 ബില്യൺ ഡോളറിന്‍റെ കരാറാണ് ലോവര്‍ അരുണിനായി തയ്യാറാക്കിയത്. നേപ്പാളിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഒറ്റത്തവണ വിദേശ നിക്ഷേപ പദ്ധതിയുമാണിത്.
Also Read: പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് ഏറ്റെടുക്കൽ ഉടനെന്ന് റിസർവ് ബാങ്ക്
അരുൺ-3 ജലവൈദ്യുത പദ്ധതിക്ക് ശേഷം നേപ്പാളിൽ ഇന്ത്യ ഏറ്റെടുക്കുന്ന രണ്ടാമത്തെ മെഗാ പദ്ധതിയാണിത്. 900 മെഗാവാട്ടിന്‍റ അരുണ്‍-3 പദ്ധതിയുടെ ചെലവ് 1.04 ബില്യണ്‍ ഡോളറാണ്. ലോവർ അരുണ്‍ ജലവൈദ്യുത പദ്ധതിക്കായുള്ള ധാരണാപത്രം ഞായറാഴ്ച ഒപ്പുവെച്ചതായി നേപ്പാൾ ഇൻവെസ്റ്റ് ബോർഡ് അറിയിച്ചു
ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സുശീൽ ഭട്ടയും എസ്‌ജെവിഎൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നന്ദ് ലാൽ ശർമയും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്.
എഗ്രിമെന്‍റ് ഒപ്പിട്ട് രണ്ട് വർഷത്തിനുള്ളിൽ എസ്ജെവിഎൻ പദ്ധതിയുടെ പ്രൊജക്ട് റിപ്പോർട്ട് നേപ്പാളിന് സമർപ്പിക്കും. ബിൽഡ്, ഓവർ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ബൂട്ട്) മാതൃകയിൽ ആണ് പദ്ധതി നടപ്പാക്കുക.