ETV Bharat / business

കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാന്‍ അവസരം നല്‍കി എല്‍.ഐ.സി - ബിസിനസ് വാർത്ത

രണ്ട് വർഷത്തിലധികമായി കാലഹരണപ്പെട്ടതും പുതുക്കാൻ അനുവദിക്കാത്തതുമായ പോളിസികൾ ഇപ്പോൾ പുതുക്കാമെന്ന് എൽഐസി അറിയിച്ചു

കാലഹരണപ്പെട്ട പോളിസികൾ പുതുക്കാം; എൽ‌ഐ‌സി
author img

By

Published : Nov 4, 2019, 8:48 PM IST

ന്യൂഡൽഹി: സ്ഥിരത അനുപാതം മെച്ചപെടുത്തുന്നതിനായി രണ്ട് വർഷത്തിലധികം കാലഹരണപ്പെട്ട പോളിസികൾ പുതുക്കാൻ പോളിസിയെടുത്തവർക്ക് അനുവാദം നൽകി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ(എൽഐസി). രണ്ട് വർഷത്തിലധികമായി കാലഹരണപ്പെട്ടതും പുതുക്കാൻ അനുവദിക്കാത്തതുമായ പോളിസികൾ ഇപ്പോൾ പുതുക്കാമെന്ന് എൽഐസി തിങ്കളാഴ്‌ച അറിയിച്ചു.

2014 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (ഐഅർഡിഎഐ) ഉൽപന്ന നിയന്ത്രണ നിയമം 2013 ന് ശേഷം ആദ്യത്തെ പണമടയ്ക്കാത്ത പ്രീമിയം തീയതി മുതൽ പുതുക്കൽ കാലയളവ് തുടർച്ചയായ രണ്ട് വർഷത്തേക്ക് പരിമിതപെടുത്തിയിരുന്നു. പ്രീമിയം അടക്കാത്തതിനാൽ, നിർത്തലാക്കിയ പോളിസി പുതുക്കാൻ പോളിസി ഹോൾഡർക്ക് അവകാശമുള്ളതായും എൽഐസി കൂട്ടിച്ചേർത്തു. മുമ്പ് 2014 ജനുവരി 1 ന് ശേഷം എടുത്ത പോളിസികൾ രണ്ട് വർഷത്തിൽ കൂടുതൽ കാലഹരണപെട്ട അവസ്ഥയിലാണെങ്കിൽ പുതുക്കാൻ കഴിയുമായിരുന്നില്ല. ജീവിത സുരക്ഷ മെച്ചപെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഐസി ഐഅർഡിഎഐയെ സമീപിക്കുകയും 2014 ജനുവരി 1 മുതൽ പോളിസിയെടുത്തവർക്ക് പോളിസികൾ പുതുക്കാൻ സമയം അനുവദിക്കുകയും ചെയ്‌തു.

ഇപ്പോൾ 2014 ജനുവരി 1 മുതൽ പോളിസിയെടുത്തവർക്ക് അഞ്ച് വർഷത്തിനുള്ളിൽ ലിങ്ക് ചെയ്യാത്ത പോളിസികളും മൂന്ന് വർഷത്തിനുള്ളിൽ ആദ്യത്തെ പണമടക്കാത്ത പ്രീമിയത്തിന്‍റെ യൂണിറ്റ് ലിങ്ക് ചെയ്‌തിട്ടുള്ള പോളിസികളും പുതുക്കാൻ സാധിക്കുമെന്ന് എൽഐസി പറഞ്ഞു.
ഒരാൾക്ക് തുടർച്ചയായി പ്രീമിയം അടക്കാൻ സാധിച്ചില്ലെങ്കിൽ പോളിസി അസാധുവാകും. പഴയ പോളിസി നിർത്തലാക്കുന്നതിനേക്കാളും പുതിയ പോളിസി വാങ്ങുന്നതിനേക്കാളും നല്ലത് പഴയ പോളിസി പുതുക്കുന്നതാണെന്ന് എൽഐസി മാനേജിങ് ഡയറക്‌ടർ വിപിൻ ആനന്ദ് പറഞ്ഞു. പോളിസിയുടെ കാലാവധിയനുസരിച്ച് ഒന്നോ അതിൽ കൂടുതലോ വർഷങ്ങളുടെ അവസാനത്തിൽ പ്രീമിയം പുതുക്കുന്നവരുടെ ശതമാനം നിർണയിക്കുമ്പോൾ ലൈഫ്‌ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താവിനെ നിലനിർത്തുന്നതിനെ സ്ഥിരത അനുപാതം അളക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.