ആഗോള ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോണില്‍ ഇനിമുതല്‍ കുടുംബശ്രീ ഉല്‍പന്നങ്ങളും ലഭ്യമാകും. ഇതിനായുള്ള കരാര്‍ കഴിഞ്ഞ ദിവസം കുടുംബശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഹരികിഷോറും ആമസോൺ സെല്ലർ എക‌്സ‌്പീരിയൻസ‌് ഡയറക്ടർ പ്രണവ‌് ഭാസിലും ചേര്‍ന്ന് ഒപ്പുവെച്ചു.
തദ്ദേശ മന്ത്രി എ സി മൊയ‌്തീന്റെ സാന്നിധ്യത്തിയാണ‌് കരാർ ഒപ്പിട്ടത‌്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സ്വയം തൊഴില്‍ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആമസോണ്‍ സഹേലിയുടെ ഭാഗമായാണ് ഈ പുതിയ കൂട്ടുകെട്ട്. കുടുംബശ്രീ ഉല്‍പാദിപ്പിക്കുന്ന ടോയ‌്‌ലറ്റ‌് സോപ‌്, സോപ‌്, ആയുർവേദ ഉൽപന്നങ്ങൾ, തുടങ്ങി നൂറ്റിപ്പത്തോളം ഉല്‍പന്നങ്ങളാണ് ആമസോണ്‍ വഴി ലഭിക്കുക.
നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് ഉല്‍പന്നങ്ങള്‍ ലഭ്യമാകുക. നേരത്തെ കുടുംബശ്രീ ബസാര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റിരുന്നു. ഇത് വിജയിച്ചതോടെയാണ് ഓണ്‍ലൈന്‍ മേഖലയിൽ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി കുടുംബശ്രീ തയ്യാറായത്.