ആന്ധ്രാപ്രദേശ്: പ്രമുഖ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യ ആന്ധ്രപ്രദേശിലെ അനന്തപൂര്‍ പ്ലാന്‍റില്‍ നിന്നും അഞ്ച് ലക്ഷം വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ച് കഴിഞ്ഞതായി അറിയിച്ചു. രാജ്യത്തിന് അകത്തും പുറത്തുമായാണ് വാഹനങ്ങള്‍ കയറ്റുമതി ചെയ്തത്. കിയയുടെ വില്‍പ്പന നാല് ലക്ഷം യൂണിറ്റ് കഴിഞ്ഞെന്നും കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 സെപ്റ്റംബറിൽ കപ്പല്‍ മാര്‍ഗം കയറ്റുമതി തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മിച്ച ഒരു ലക്ഷത്തില്‍ അധികം കാറുകള്‍ കയറ്റി അയച്ചു. 91ല്‍ അധികം രാജ്യങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്തതെന്നും കമ്പനി അവകാശപ്പെട്ടു. ഇതോടെ കിയ ഇന്ത്യ രാജ്യത്തെ യൂട്ടിലിറ്റി വാഹനങ്ങളുടെ മുൻനിര കയറ്റുമതിക്കാരായി മാറി.
Also Read: kia carens: നിരത്തില്‍ താരമാകാൻ കിയ കാരന്‍സ് എത്തുന്നു, ഉല്‍പ്പാദനം കൂട്ടാന്‍ കമ്പനി
2.5 വര്‍ഷത്തിനിടെയാണ് കമ്പനി നേട്ടം കൊയ്‌തത്. കിയ ഇന്ന് നാല് ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളുടെ ഭാഗമാണെന്നും കമ്പനി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു. കിയ ഇന്ത്യ അടുത്തിടെ തങ്ങളുടെ നാലാമത്തെ ഉൽപ്പന്നമായ മൂന്ന് നിര കാരെൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിരുന്നു.
ഫെബ്രുവരി 15 ന് വില്‍പ്പന ആരംഭിച്ച കാരൻസിന് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു കഴിഞ്ഞെന്നും കമ്പനി അവകാശപ്പെട്ടു.