ETV Bharat / business

പുത്തൻ പദ്ധതികളുമായി ടൂറിസം വകുപ്പ് - ബേക്കല്‍ കോട്ട

ടൂറിസം മേഖലയെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ പാട്ണര്‍ഷിപ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനും കേരളാ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. പ്രളയം മൂലം സെപ്റ്റംബര്‍ ,ഒക്ടോബര്‍ മാസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വലിയ കുറവുണ്ടായിട്ടുണ്ട്.

kerala tourism
author img

By

Published : Feb 3, 2019, 4:24 PM IST

കേരളാ ടൂറിസത്തിന് ഉണർവേകാൻ പുത്തൻ പദ്ധതികളുമായി ടൂറിസം വകുപ്പ്. 2020 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം കാര്യക്ഷമാവുന്നതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേരളാ ടൂറിസത്തിന്‍റെ കരുത്താകും. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷങ്ങളിലേക്കായി ആവിഷ്കരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കല്‍ കോട്ടയും വയനാടും മാത്രമല്ലാതെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക.

മറ്റു രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യയുടെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഈ സമയത്ത് കേരളത്തിലേക്കെത്താന്‍ ഒന്ന് ഭയന്നിരുന്നു എന്നാല്‍ ഡിസംബര്‍, ജനുവരി മാസങ്ങളിൽ കേരളം ഈ പ്രതിസന്ധി അതിജീവിച്ച് വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറി.

തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി മുതലായ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും കേരളം കാണാനെത്താറുള്ളത്. യുകെ, യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ് മുതലായ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളെ കുറിച്ചാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

തനതായ കലകളും പാരമ്പര്യവും തന്നെയാണ് കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മാര്‍ച്ച് മാസം അവസാനം വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ ഇപ്പോള്‍ ധാരാളം വിനോദ സഞ്ചാരികളാണ് എത്തുന്നത്.

undefined

പുത്തൻ പദ്ധതികളുമായി ടൂറിസം വകുപ്പ്

കേരളാ ടൂറിസത്തിന് ഉണർവേകാൻ പുത്തൻ പദ്ധതികളുമായി ടൂറിസം വകുപ്പ്. 2020 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് 
ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നടെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളം  കാര്യക്ഷമാവുന്നതോടെ നാല് അന്താരാഷ്ട വിമാനത്താവളങ്ങൾ കേരളാ ടൂറിസത്തിന്‍റെ കരുത്താകും. സഞ്ചാരികള്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചു വരുന്ന സ്ഥലങ്ങള്‍ കൂടാതെ അധികമാരും കണ്ടിട്ടില്ലാത്ത ചെറു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിരവധി പാക്കേജുകളാണ് വരും വര്‍ഷങ്ങളിലേക്കായി ആവിഷ്കരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിനോദ സഞ്ചാരികളോട് ബേക്കല്‍ കോട്ടയും വയനാടും മാത്രമല്ലാതെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കണ്ണഞ്ചിപ്പിക്കുന്ന മറ്റ് ഇടങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ കേരളത്തെയാണ് ഇതിനായി ആദ്യം പരിഗണിക്കുക.

ടൂറിസം മേഖലയെ ആകെ മെച്ചപ്പെടുത്താനായി ഇന്ത്യയിലെ പത്ത് നഗരങ്ങളില്‍ പാട്ണര്‍ഷിപ് മീറ്റിങ്ങുകള്‍ സംഘടിപ്പിക്കാനും കേരളാ ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. പ്രളയം മൂലം സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വലിയ കുറവുണ്ടായിട്ടുണ്ട്. 

മറ്റു രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല ഇന്ത്യയുടെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഈ സമയത് കേരളത്തിലേക്കെത്താന്‍ ഒന്ന് ഭയന്നിരുന്നു എന്നാല്‍ ഡിസംബര്‍ ജനുവരി മാസമൊക്കെ ആയതോടെ കേരളം ഈ പ്രതിസന്ധി അതിജീവിച്ച് വീണ്ടും സഞ്ചാരികളുടെ പറുദീസയായി മാറി.

തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഡല്‍ഹി മുതലായ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും കേരളം കാണാനെത്താറുള്ളത്. യുകെ, യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ് മുതലായ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ആകര്‍ഷിക്കാനായി ഈ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളെ കുറിച്ചാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

തനതായ കലകളും പാരമ്പര്യവും തന്നെയാണ് കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മാര്‍ച്ച് മാസം അവസാനം വരെ നീളുന്ന കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ ഇപ്പോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്.

 ഇവിടുത്തെ കല പാരമ്പര്യവും കരകൗശല വിദ്യകളും പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്നെയാനും വരും വര്‍ഷങ്ങളിലും കേരളം അതിഥികളെ ക്ഷണിക്കുന്നത്. ഇതിനായി നിശാഗന്ധി നൃത്തോത്സവം പോലുള്ള പരിപാടികളും നടത്തിയതാണ്. തുടര്‍ന്നും ഇത്തരത്തിലുള്ള മെഗാ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി കേരളാ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.