സാമ്പത്തിക പ്രതിസന്ധിയിലായി താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവച്ച ജെറ്റ് എയര്‍വേയ്സിന്‍റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളില്‍ അറിയാന്‍ സാധിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജനിഷ് കുമാര്‍. കമ്പനി തിരിച്ചുവരുമെന്നാണ് സ്റ്റേറ്റ് ബാങ്കിന്‍റെ പ്രതീക്ഷയെന്നും രജനിഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കാന്‍ പല വഴികള്‍ തേടി. ആവശ്യമായ നിയമോപദേശം സ്വീകരിച്ചു. താല്‍പര്യം പ്രകടിപ്പിച്ച നിക്ഷേപകരുടെ കൈവശം കമ്പനിയെ കരകയറ്റാനുള്ള പണമുണ്ടോയെന്ന് പരിശോധിച്ചെന്നും രജനിഷ് കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ടിപിജി ക്യാപിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്ട്നേഴ്സ്, നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറല്‍ ഫണ്ട്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ കമ്പനികളെയാണ് സ്റ്റേറ്റ് ബാങ്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഇത്തിഹാദ് മാത്രമാണ് ലേല നടപടികളുമായി ബന്ധപ്പെട്ട ബിഡ് സമര്‍പ്പിച്ചത്.