ETV Bharat / business

അരുൺ ജെയ്റ്റ്ലിയെ അനുസ്മരിച്ച് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് - Jaitley leaves a mark on India's economic policy-making: FICCI

ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ അടിത്തറ ജെയ്റ്റ്‌ലി ഗണ്യമായി ശക്തിപ്പെടുത്തി.

സാമ്പത്തിക നയരൂപീകരണത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച മന്ത്രിയായിരുന്നു ജെയ്റ്റ്ലി; എഫ്ഐസിസിഐ
author img

By

Published : Aug 25, 2019, 5:23 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക നയരൂപീകരണത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച മന്ത്രിയായിരുന്നു അരുൺ ജെയ്റ്റ്ലി എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ).

സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന ശില്പിയെന്ന നിലയിൽ രാജ്യത്തെ വാണിജ്യ-സംരംഭക സമൂഹം എന്നും അദ്ദേഹത്തെ ഓര്‍ക്കും. ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ അടിത്തറയെ ജെയ്റ്റ്‌ലി ഗണ്യമായി ശക്തിപ്പെടുത്തിയെന്നും എഫ്ഐസിസിഐ പ്രസിഡന്‍റ് സോമനി അനുശോചിച്ചു.

വികസനത്തിന്‍റെ നേട്ടങ്ങൾ രാജ്യത്തിന്‍റെ എല്ലാ കോണുകളിലും എത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ജെയ്റ്റ്ലി വിശ്വസിച്ചിരുന്നത്. സമഗ്ര വളർച്ചയ്ക്കും വികസനത്തിനുമായുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത എൻ‌ഡി‌എ സർക്കാർ കഴിഞ്ഞ കാലയളവിൽ സ്വീകരിച്ച നിരവധി നടപടികളിലൂടെ പ്രതിഫലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

സാമ്പത്തിക നയരൂപീകരണത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച മന്ത്രി മന്ത്രിയായിരുന്നു ജെയ്റ്റ്ലി; എഫ്ഐസിസിഐ

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തിന്‍റെ അനുശോചനം അറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ). രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച മന്ത്രിയായിരുന്നു ജെയ്റ്റ്ലി എന്ന് എഫ്ഐസിസിഐ പറഞ്ഞു.

പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രധാന ശില്പിയെന്ന നിലയിൽ രാജ്യത്തെ വാണിജ്യ, സംരംഭക സമൂഹം എല്ലായ്പ്പോഴും അദ്ദേഹത്തെ ഓര്‍ക്കും. ഇന്ത്യയുടെ സുസ്ഥിര വളർച്ചയുടെ അടിത്തറയെ ജെയ്റ്റ്‌ലി ഗണ്യമായി ശക്തിപ്പെടുത്തിയെന്നും എഫ്ഐസിസിഐ പ്രസിഡന്റ് സോമനി പറഞ്ഞു.

വികസനത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നതിനായി പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ജെയ്റ്റ്ലി വിശ്വസിച്ചിരുന്നത്. സമഗ്ര വളർച്ചയ്ക്കും വികസനത്തിനുമായുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എൻ‌ഡി‌എ സർക്കാർ കഴിഞ്ഞ കാലയളവിൽ സ്വീകരിച്ച നിരവധി നടപടികളിലൂടെ പ്രതിഫലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.