രാജ്യത്തെ സേവന കയറ്റുമതിയില്‍ 5.5 ശതമാനത്തിന്‍റെ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 15.71 ബില്യണ്‍ ഡോളര്‍ നേട്ടം സേവന കയറ്റുമതിയിലൂടെ നേടിയപ്പോള്‍ ഈ വര്‍ഷം ഇത് 16.58 ബില്യനായി ഉയര്‍ന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരം സംമ്പന്ധിച്ച് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
അതേ സമയം ഈ വര്‍ഷം സേവന ഇറക്കുമതിയില്‍ കുറവ് വരുത്താനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 3.3 ശതമാനമാണ് ഇറക്കുമതിയില്‍ കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10.14 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതി നടന്നിരുന്നിടത്ത് ഈ വര്‍ഷം 9.81 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതി മാത്രമാണ് നടന്നിരിക്കുന്നത്. നാല്‍പ്പത്തിയഞ്ച് ദിവസത്തെ പഠനത്തിന് ശേഷമായിരുന്നു ആര്‍ബിഐ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.