ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ആരംഭിച്ചു. പ്രതിദിന ഇടപാട് പരിധി 20,000 രൂപയാണ്. മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈലിൽ ഒരു അഭ്യർഥന അയക്കുന്നതിലൂടെ 15,000ലധികം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഈ സേവനം ഉപഭോക്താക്കളെ സഹായിക്കും. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കാനുള്ള ലളിതവും സൗകര്യപ്രദവുമായ മാർഗമാണിതെന്ന് ബാങ്ക് പ്രസ്‌താവനയിൽ അറിയിച്ചു. ഡെബിറ്റ് കാർഡ് കൊണ്ട് നടക്കാൻ ഉപയോക്താക്കൾക്ക് ആഗ്രഹമില്ലാത്തപ്പോൾ ഈ സേവനം പണം പിൻവലിക്കാനായി ഉപയോഗിക്കാം.
പ്രതിദിന ഇടപാട് പരിധിയും, ഓരോ ഇടപാട് പരിധിയും 20,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കിന്‍റെ ഏകീകൃത ആസ്‌തി 2019 സെപ്റ്റംബർ 30ന് 12,88,190 കോടി രൂപയായിരുന്നു. നിലവിൽ 15 രാജ്യങ്ങളിൽ ഐസിഐസിഐ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.