ന്യൂഡൽഹി: ജനുവരി മുതൽ എല്ലാ മോഡലുകളുടേയും വില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ അറിയിച്ചു. ഉൽപാദന ചെലവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം.
വില എത്രത്തോളം കൂടുമെന്നത് മോഡലുകളും ഇന്ധന സ്വാവാഭവുമനുസരിച്ചിരിക്കുമെന്ന് ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് പറഞ്ഞു. എന്നാൽ മോഡൽ തിരിച്ചുള്ള വിലമാറ്റത്തിന്‍റെ വിശദാംശങ്ങൾ കമ്പനി പങ്കുവെച്ചിട്ടില്ല. ഉൽപാദന ചിലവുകളുടെ വർദ്ധനവ് കാരണം വില വർധന അനിവാര്യമാണെന്ന് കമ്പനി കൂട്ടിച്ചേർത്തു. മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‌സും ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു