ETV Bharat / business

ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളുകള്‍ക്ക് ഇനി വില കുറയും - ഹീറോ ഇലക്ട്രിക്

വിവിധ മോഡലുകൾക്ക് 12 ശതമാനം മുതൽ 33 ശതമാനം വരെ വിലയാണ് ഹീറോ ഇലട്രിക് കുറയ്‌ക്കുന്നത്

Business  hero electric  govt incentives  hero electric reduces price  ഹീറോ ഇലക്ട്രിക്  ഇലക്ട്രിക് സ്കൂട്ടറുകൾ
ഹീറോ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില കുറയ്ക്കുന്നു
author img

By

Published : Jun 25, 2021, 7:19 PM IST

ഹൈദരാബാദ്: സ്‌കൂട്ടറുകൾക്ക് വില കുറയ്‌ക്കാൻ തീരുമാനിച്ച് പ്രമുഖ ഇലട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ. കേന്ദ്ര സർക്കാർ ഇലട്രിക് വാഹന നിർമാണത്തിനായി സബ്‌സിഡി കൂട്ടിയതാണ് വില കുറയ്‌ക്കാൻ കാരണം. ഫാസ്റ്റ് അഡോപ്ഷൻ & മാനുഫാക്‌ചറിംഗ് ഓഫ് ഹൈബ്രിഡ്, ഇലക്ട്രിക് വെഹിക്കിൾ സ്കീം വഴിയാണ് സബ്‌സിഡി കൂട്ടിയത്.

Also Read: ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഉപഭോഗം 10 ശതമാനത്തിധികം വർധിക്കും: ഐസിആർഎ

വിവിധ മോഡലുകൾക്ക് 12 ശതമാനം മുതൽ 33 ശതമാനം വരെ വിലയാണ് ഹീറോ ഇലട്രിക് കുറയ്‌ക്കുന്നത്. കമ്പനിയുടെ എല്ലാ ഷോറൂമുകളിലും പുതിയ ഇളവുകൾ ലഭിക്കും. 650ൽ അധികം ഷോറൂമുകൾ ഉള്ള ഹീറോ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഹോം ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൂണ്‍ ആദ്യം കേന്ദ്ര സർക്കാർ ഇലട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി ഒരു കിലോവാട്ട് അവറിന്( kilowatt hour) 15,000 രൂപയായി ഉയർത്തിയിരുന്നു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.

300,000 ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന് (ഇഇഎസ്എൽ) നേരത്തെ ഹെവി ഇന്‍റസ്‌ട്രീസ് മന്ത്രാലയം നിർദേശം നൽകിയിരുന്നു. കാർബണ്‍ നിർഗമനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും വൈദ്യുതിയിലും ഹരിത ഇന്ധനത്തിലും ഓടുന്ന ബസുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് 2019 ഫെബ്രുവരിയിൽ കെഎസ്ആർടിസി ഇല്ട്രിക് ബസ് സർവീസ് ആരംഭിച്ചിരുന്നു. ഈ വർഷം ജൂണ്‍ കേരളത്തിലെ ആദ്യ എൽഎൻജി ബസ് എറണാകുളം കോഴിക്കോട് റൂട്ടിൽ സർവീസ് ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.