ETV Bharat / business

ഇലക്ട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ സബ്‌സിഡിയുമായി ഗുജറാത്ത് സർക്കാർ

അടുത്ത നാലുകൊല്ലം കൊണ്ട് രണ്ട് ലക്ഷം ഇ-വാഹനങ്ങൾ നിരത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി പറഞ്ഞു.

Gujarat govt  Gujarat Electric Vehicle Policy 2021  subsidy on electric vehicles  ഇലട്രിക് വാഹനങ്ങൾ  ഗുജറാത്ത് സർക്കാർ
ഇലട്രിക് വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ സബ്‌സിഡി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ
author img

By

Published : Jun 22, 2021, 3:19 PM IST

ഹൈദരാബാദ്: ഇലക്ട്രിക് വാഹന നയം അവതരിപ്പിച്ച് ഗുജറാത്ത് സർക്കാർ. അടുത്ത നാലുകൊല്ലം കൊണ്ട് രണ്ട് ലക്ഷം ഇ-വാഹനങ്ങൾ നിരത്തിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി പറഞ്ഞു. കൂടാതെ ഇ- വാഹനങ്ങളുടെ ഉപയോഗത്തിലൂടെ 6 ലക്ഷം ടണ്‍ കാർബണ്‍ നിർഗമനം കുറയ്‌ക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.

Also Read: ഫ്ലിപ്‌കാർട്ടിനും ആമസോണിനും പിടിവീഴും; പുതിയ ഇ-കൊമേഴ്‌സ് നയത്തിന്‍റെ ഡ്രാഫ്റ്റ് പുറത്തിറക്കി കേന്ദ്രം

ഇ- വാഹനങ്ങൾക്കുള്ള സബ്‌സിഡി നിരക്കും സർക്കാർ പ്രഖ്യാപിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപയും മുചക്ര വാഹനങ്ങൾക്ക് 50,000 രൂപയുമാണ് സബ്‌സിഡി. നാലുചക്ര വാഹനങ്ങൾക്ക് 1.5 ലക്ഷം വരെ ഇളവുകൾ ലഭിക്കും. ഇ-വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡികൾക്ക് പുറമെയാണ് ഇത്.

  • An era of environment friendly transportation to come in Gujarat.

    With an aim to witness 2 lakh electric vehicles on the roads of Gujarat in next 4 years,Chief Minister Shri Vijay Rupani declares Gujarat Electric Vehicle Policy 2021 pic.twitter.com/YdNVGjE1zq

    — Gujarat Information (@InfoGujarat) June 22, 2021 " class="align-text-top noRightClick twitterSection" data=" ">

കൂടാതെ ഇത്തരം വാഹനങ്ങളുടെ രജിസ്റ്റ്ട്രേഷൻ ഫീസും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 278 ഇലട്രിക് വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ട്. അത് 528 ആയി ഉയർത്താനും സർക്കാർ തീരുമാനിച്ചു. പെട്രോൾ പമ്പുകൾക്കും ചാർജിങ്ങ് സ്റ്റേഷൻ തുടങ്ങാൻ അനുമതി നൽകും. വീടുകളോടും കച്ചവട കേന്ദ്രങ്ങളോടും ചേർന്നാവും പുതിയ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഗുജറാത്തിനെ ഇലക്ട്രിക് വാഹനങ്ങളുടെയും അനുബന്ധ പാർട്‌സുകളുടെയും ഹബ്ബ് ആക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.