ETV Bharat / business

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മോദി - modi

ബിസിനസ് റാങ്കിങ്ങില്‍ ആദ്യ അമ്പത് സ്ഥാനത്തില്‍ രാജ്യത്തെ എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് മോദി
author img

By

Published : Aug 15, 2019, 12:06 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നൂറ് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം അഞ്ച് ട്രില്യൺ ഡോളറായി ഇരട്ടിയാക്കാൻ ഇത് സഹായിക്കുമെന്ന് മോദി പറഞ്ഞു. 73-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ബിസിനസ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ തുടരും. 2014ല്‍ ലോക രാജ്യങ്ങളുടെ ബിസിനസ് റാങ്കിംഗില്‍ 142ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ 77ാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ട്. ആദ്യ അമ്പത് സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നും മോദി പറഞ്ഞു. ജിഎസ്ടി, പാപ്പരത്ത്വ ബില്‍ എന്നിവ രാജ്യത്തിന്‍റെ വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കും. ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കും നൂറ് ലക്ഷം കോടി രൂപ പ്രധാനമായും ചിലവഴിക്കുക.

നിലവിലെ ബിസിനസ് റാങ്കിംഗ് പട്ടികയില്‍ ന്യൂസിലാന്‍റാണ് ഒന്നാം സ്ഥാനത്ത്. സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് എന്നീ സ്ഥാനങ്ങളില്‍. അമേരിക്ക എട്ടാം സ്ഥാനത്തും അയല്‍ രാജ്യങ്ങളായ ചൈന 46 പാകിസ്ഥാന്‍ 136 എന്നീ സ്ഥാനങ്ങളിലുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Intro:Body:

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 കോടി നിക്ഷേപിക്കുമെന്ന് മോദി  

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നൂറ് കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം 5 ട്രില്യൺ ഡോളറായി ഇരട്ടിയാക്കാൻ ഇത് സഹായിക്കുമെന്ന് മോദി പറഞ്ഞു. 73-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. 

ബിസിനസ് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ രാജ്യം നടത്തുന്ന ശ്രമങ്ങള്‍ തുടരും 2014ല്‍ ലോക രാജ്യങ്ങളുടെ ബിസിനസ് റാങ്കിംഗില്‍ 142ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍  77ാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ട്. ആദ്യ അമ്പത് സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ജിഎസ്ടി, പാപ്പരത്തവ ബില്‍ എന്നിവ രാജ്യത്തിന്‍റെ വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കും ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കും നൂറ് കോടി രൂപ പ്രധാനമായും ചിലവഴിക്കുക. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.