ന്യൂഡല്‍ഹി: വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ (എഫ്ഡിഐ) വമ്പന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടലിലാണ് സര്‍ക്കാരിന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍.
പുതിയ പ്രഖ്യാപനത്തില്‍ ഡിജിറ്റല്‍ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അച്ചടി മാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിച്ച മാതൃകയില്‍ത്തന്നെയാണ് ഇതും. ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ കേന്ദ്രം നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെ ഉല്‍പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്.