തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ വില വീണ്ടും കൂടി. 26 പൈസയാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് 96.15 ആണ് ഇന്നത്തെ വില. എറണാകുളത്ത് 94.20 ആണ് വില. പെട്രോൾ വിലയിൽ മാറ്റമില്ല. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ വില കൂട്ടുന്നത്. വെള്ളിയാഴ്ച ഡീസലിന് 22 പൈസ കൂട്ടിയിരുന്നു.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 74 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍ വില 21ാം ദിനവും മറ്റിമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇന്ധനവില കൂടിയതാണ് വലിക്കയറ്റത്തിന് കാരണമെന്നാണ് നിഗമനം.
കൂടുതല്‍ വായനക്ക്: ഡല്‍ഹിയില്‍ ചരിത്രത്തിലാദ്യമായി ആറ് ജില്ലകളില്‍ വനിത ഡിസിപിമാര്‍
ഇതോടെ രാജ്യത്തെ ഡീസല്‍ വില സര്‍വകാല റെക്കോഡിലെത്തി. ഇന്ധനവില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയതോടെയാണ് രാജ്യത്ത് ദിനംപ്രതി വില വര്‍ധനയുണ്ടാകുന്നത്. ഇതോടെ വില നിര്‍ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്. ഇന്ധനവില വര്‍ധിച്ചതോടെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.