ETV Bharat / business

പ്രളയ സെസ് അടുത്ത മാസം മുതല്‍

സെസ് നടപ്പിലാക്കാന്‍ തടസമായിരുന്ന ജിഎസ്ടി ചട്ടത്തില്‍ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതായി കേന്ദ്രം കേരളത്തെ അറിയിച്ചു

author img

By

Published : Jul 19, 2019, 10:41 AM IST

പ്രളയ സെസ് ഓഗസ്ത് ഒന്നുമുതല്‍; കേന്ദ്രം ഭേദഗതി ചെയ്തു

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിനായി ജിഎസ‌്ടി കൗൺസിൽ അംഗീകരിച്ച പ്രളയ സെസ‌് അടുത്ത മാസം ഒന്നുമുതൽ നിലവിൽവരും. മുമ്പ് രണ്ട് തവണ മാറ്റിവെച്ചതിന് ശേഷമാണ് ഓഗസ്ത് മുതല്‍ സെസ് നടപ്പിലാക്കുന്നത്. ജിഎസ്ടി ചട്ടത്തില്‍ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതാണ് പരിഷ്കാരം. സംസ്ഥാന ചട്ടങ്ങളും ഇതനുസരിച്ച് ഭേദഗതി ചെയ്തത ശേഷമായിരിക്കും സെസ് നടപ്പിലാക്കുക. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള ഉൽപന്നങ്ങൾക്കാണ് 1% സെസ് ബാധകമാകുക. ഇതിന് പുറമെ സ്വർണത്തിന് കാൽ ശതമാനമാനവും സെസുണ്ടാവും. രണ്ട് വര്‍ഷത്തേക്കാണ് സെസ്. ഇതിലൂടെ 1300 കോടി സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Intro:Body:

പ്രളയ സെസ് ഓഗസ്ത് ഒന്നുമുതല്‍; കേന്ദ്രം ഭേദഗതി ചെയ്തു

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ജിഎസ‌്ടി കൗൺസിൽ  അംഗീകരിച്ച പ്രളയ സെസ‌് ഓഗസ്ത് ഒന്നുമുതൽ നിലവിൽവരും. മുമ്പ് രണ്ട് തവണ മാറ്റിവെച്ചതിന് ശേഷമാണ് ഓഗസ്ത് മുതല്‍ നടപ്പിലാക്കുന്നത്. സെസ് നടപ്പിലാക്കാന്‍ തടസമായിരുന്ന ജിഎസ്ടി ചട്ടത്തില്‍ 32 എ വ്യവസ്ഥ ഭേദഗതി ചെയ്തതായി കേന്ദ്രം കേരളത്തെ അറിയിച്ചു. 

സംസ്ഥാന ചട്ടങ്ങളും ഇതനുസരിച്ച് ഉടൻ ഭേദഗതി ചെയ്തതിന് ശേഷമായിരിക്കും സെസ് നടപ്പിലാക്കുക. സെസ് ഉള്‍പ്പെടുത്തിയായിരുന്നു കേന്ദ്രം ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിര്‍ണ്ണയിച്ചിരുന്നത്. ഇത് ഉല്‍പന്നത്തിന് വീണ്ടും നികുതി ചുമത്താനുള്ള സാധ്യത വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിലയില്‍ നിന്ന് സെസിനെ വേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 

12%, 18%, 28% ജിഎസ്ടി നിരക്കുള്ള ഉൽപന്നങ്ങൾക്കാണ് 1% സെസ് ബാധകമാകുക. ഇതിന് പുറമെ സ്വർണത്തിന് കാൽ ശതമാനമാനവും സെസ് ഉള്‍പ്പെടുത്തും. രണ്ട് വര്‍ഷക്കാലത്തേക്കാണ് സെസ് ഉള്‍പ്പെടുത്തുക. ഇതിലൂടെ 1300 കോടി സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.