കാലിഫോര്‍ണിയ: വെര്‍സ ത്രീ സ്മാര്‍ട്ട് വാച്ചുകളില്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് സംവിധാനം ഒരുക്കി കമ്പനി. യുഎസിലാണ് തങ്ങളുടെ പുതിയ അപ്ഡേഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫിറ്റ് ബിറ്റിന്‍റെ വാച്ചുകളില്‍ നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത് ഒഎസ് 5.1 സംവിധാനമാണ്.
രക്തത്തിലെ ഓക്സിജന്‍റെ അളവ് അറിയല്‍, അലക്സ ഓഡിയോ സംവിധാനം, കോളിങ് മെസേജിങ് സംവിധാനം എന്നിവ 5.1ല്‍ ഉണ്ട്. പുതിയ അപ്ഡേഷനോടെ അലക്സയും ഗൂഗിള്‍ അസിസ്റ്റ ഉപയോഗിക്കാന്‍ കഴിയുന്ന ബിൽറ്റ്-ഇൻ ചോയ്‌സ് ഉള്ള ആദ്യത്തെ സ്മാർട്ട് വാച്ചായി ഇത് മാറിയെന്ന് ഫിറ്റ്ബിറ്റ് അവകാശപ്പെടുന്നു. പുതിയ അപ്‌ഡേറ്റില്‍ വാച്ചുകളുടെ സന്ദേശമയയ്ക്കൽ, കോളിങ് പ്രവർത്തനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.