ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വാഹനങ്ങളിലും നാല് മാസത്തിനുള്ളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. നിലവില്‍ 58 ലക്ഷം വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചിട്ടുണ്ട്. ഇവക്ക് ഫ്രീയായി ടോള്‍ പാസകള്‍ കടന്നുപോകാന്‍ സാധിക്കുമെന്നും ഈ പദ്ധതി വിപുലമാക്കി കഴിഞ്ഞാല്‍ ടോള്‍ പ്ലാസകള്‍ വഴി പണം നല്‍കുന്ന സംവിധാനം പതിയെ നിര്‍ത്തലാക്കും എന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
എന്താണ് ഫാസ്റ്റ് ടാഗ്
ടോൾ പ്ലാസകളിലെ പിരിവ് സംവിധാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ടോള്‍ നല്‍കാന്‍ ഫാസ്റ്റ് ടാഗ് സഹായിക്കും. ഔദ്യോഗിക ടാഗ് വിതരണം ചെയ്യുന്നിടത്തു നിന്നോ അഫിലിയേറ്റഡ് ബാങ്കിൽ നിന്നോ ഈ ടാഗുകള്‍ വാങ്ങാവുന്നതാണ്.