ETV Bharat / business

ഏറ്റവും ചെറിയ വിമാന സര്‍വീസുമായി എമിറേറ്റ്സ്

എ380 വിമാനമാണ് സര്‍വീസിനായി എമിറേറ്റ്സ് ഒരുക്കിയിരിക്കുന്നത്

ഏറ്റവും ചെറിയ വിമാന സര്‍വ്വീസുമായി എമിറേറ്റ്സ്
author img

By

Published : Jul 1, 2019, 7:27 PM IST

അബുദാബി: ലോകത്തിലെ ഏറ്റവും ചെറിയ സമയ ദൈര്‍ഘ്യമുള്ള വാണിജ്യ വിമാന സര്‍വീസുമായി യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ്. ദുബായില്‍ നിന്ന് മസ്ക്കറ്റിലേക്ക് നടത്തുന്ന സര്‍വീസിന് 40 മിനുറ്റ് മാത്രമാണ് ദൈര്‍ഘ്യം. എ380 വിമാനമാണ് സര്‍വീസ് നടത്തുക.

42 പേരടങ്ങുന്ന സംഘം ഒരു എ380 വിമാനം വൃത്തിയാക്കാന്‍ എടുക്കുന്ന സമയത്തിലും അഞ്ച് മിനുറ്റ് മാത്രമാണ് ഈ സര്‍വീസിന് കൂടുതലായി വേണ്ടി വരുന്നതെന്ന് കഴിഞ്ഞ ദിവസം വിമാനക്കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍വീസിലൂടെ എമിറേറ്റ്സിന്‍റെ തന്നെ ദൈര്‍ഘ്യം കുറഞ്ഞ ദുബൈ-ദോഹെ സര്‍വ്വീസിന്‍റെ റെക്കോഡാണ് കമ്പനി മറി കടന്നത്. ഒരു മണിക്കൂര്‍ അഞ്ച് മിനിട്ടാണ് ഇതിന്‍റെ സമയം. ഖത്തറും യുഎഇയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ മൂലം 2017ല്‍ ഈ സര്‍വ്വീസുകള്‍ എമിറേറ്റ്സ് റദ്ദ് ചെയ്തിരുന്നു.

പുതിയ സര്‍വീസുകള്‍ അവതരിപ്പിച്ചത് വഴി യാത്രക്കാര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് മസ്ക്കറ്റില്‍ എത്തിച്ചേരാമെന്നും കമ്പനിയുടെ സര്‍വീസുകള്‍ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാമെന്നും എമിറേറ്റ്‌സിന്‍റെ കൊമേഴ്‌സ്യൽ ഓപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഷെയ്ഖ് മജിദ് അൽ മുവല്ല പറഞ്ഞു.

Intro:Body:

ഏറ്റവും ചെറിയ വിമാന സര്‍വ്വീസുമായി എമിറേറ്റ്സ് 

അബുദാബി: ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാന സര്‍വ്വീസുമായി യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്സ്. ദുബായില്‍ നിന്ന് മസ്ക്കറ്റിലേക്ക് നടത്തുന്ന സര്‍വ്വീസിന് 40 മിനുറ്റ് മാത്രമാണ് എടുക്കുന്ന സമയം. എ380 വിമാനമാണ് സര്‍വ്വീസിനായി എമിറേറ്റ്സ് ഒരുക്കിയിരിക്കുന്നത്. 

42 പേരടങ്ങുന്ന സംഘം എ380 വിമാനം വൃത്തിയാക്കാന്‍ എടുക്കുന്ന സമയത്തിലും അഞ്ച് മിനുറ്റ് മാത്രമാണ് ഈ സര്‍വ്വീസിന് കൂടുതലായി വേണ്ടി വരുന്നതെന്ന് കഴിഞ്ഞ ദിവസം വിമാനക്കമ്പനി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍വ്വീസുലൂടെ എമിറേറ്റ്സിന്‍റെ തന്നെ ദുബൈ-ദോഹെ സര്‍വ്വീസിന്‍റെ റെക്കോര്‍ഡ് തന്നെയാണ് കമ്പനി മറി കടന്നത്. എന്നാല്‍ ഖത്തറും യുഎഇയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ മൂലം 2017ല്‍ ഈ സര്‍വ്വീസുകള്‍ എമിറേറ്റ്സ് റദ്ദ് ചെയ്തിരുന്നു. 

പുതിയ സര്‍വ്വീസുകള്‍ അവതരിപ്പിച്ചത് വഴി യാത്രക്കാര്‍ക്ക് കുറഞ്ഞ സമയം കൊണ്ട് മസ്ക്കറ്റില്‍ എത്തിച്ചേരാമെന്നും കമ്പനിയുടെ സര്‍വ്വീസുകള്‍ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാമെന്നും എമിറേറ്റ്‌സിന്‍റെ കൊമേഴ്‌സ്യൽ ഓപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഷെയ്ഖ് മജിദ് അൽ മുവല്ല പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.