ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 150 പുതിയ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഡൽഹി വൈദ്യുതി വിതരണ കമ്പനിയായ ബിഎസ്ഇഎസ് അറിയിച്ചു. ഇതില്‍ അമ്പതോളം സ്റ്റേഷനുകള്‍ 2019-20 സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം അടുത്തുള്ള ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍റെ ലൊക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അറിയാനും ചാര്‍ജ് ചെയ്യാനുള്ള സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. 160 മുതല്‍ 200 രൂപ വരെയാണ് ഫുള്‍ ചാര്‍ജിനായി കമ്പനി ഈടാക്കുന്നത്. വാഹനം ഒരു കിലോമീറ്റന്‍ പിന്നിടാനായി 1.60 രൂപ മുതല്‍ 1.80 രൂപ വരെയാണ് ഈടാക്കുന്നത്.