ETV Bharat / business

ഇ-സിഗരറ്റ് നിരോധനത്തിനെതിരെ സംസ്ഥാന സർക്കാരുകളുടെ സഹായം തേടി വ്യാപാരികള്‍ - kolkata

ഇലക്‌ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റം ട്രേഡ് പ്രതിനിധികൾ (ട്രെൻഡ്‌സ്) ഇ-സിഗരറ്റ് നിരോധനത്തിനെതിരെ സഹായമഭ്യർഥിച്ച് എല്ലാ മുഖ്യമന്ത്രിമാർക്കും കത്തെഴുതി.

ഇ-സിഗരറ്റ് നിരോധനത്തിനെതിരെ സംസ്ഥാന സർക്കാരുകളുടെ സഹായം തേടി ട്രെൻഡ്‌സ്
author img

By

Published : Oct 28, 2019, 4:35 PM IST

കൊൽക്കത്ത: ഇലക്ട്രോണിക് നിക്കോട്ടിൻ വിതരണ സംവിധാനങ്ങൾ (ഇഎൻഡിഎസ്) രാജ്യവ്യാപകമായി കേന്ദ്രം നിരോധിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഇ-സിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്‌മ സംസ്ഥാന സർക്കാരുകളുടെ സഹായം തേടി. ഇലക്‌ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റം ട്രേഡ് പ്രതിനിധികൾ (ട്രെൻഡ്‌സ്) എല്ലാ മുഖ്യമന്ത്രിമാർക്കും ഇത് സംബന്ധിച്ച് കത്തെഴുതി. കുറഞ്ഞത് ബിജെപി ഇതര ഭരണകൂടങ്ങളിൽ നിന്നെങ്കിലും മറുപടികൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സെപ്‌തംബറില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇ-സിഗരറ്റുകളുടെയും സമാന ഉൽപന്നങ്ങളുടെയും ഉത്പാദനം, ഇറക്കുമതി, വിൽപന, വിതരണം എന്നിവ നിരോധിച്ചിരുന്നു. മൊത്തം പുകയില ഉപയോഗിക്കുന്നവർ (15 വയസും അതിൽ കൂടുതലും) 36.8 ശതമാനവും പുകവലിക്കാരുടെ എണ്ണം 16.7 ശതമാനവുമാണ്. സംസ്ഥാനത്തെ കണക്കുകൾ തികച്ചും ആശങ്കാജനകമാണെന്ന് ഇലക്‌ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റം കൺവീനർ പ്രവീൺ റിഖി പറഞ്ഞു. ഇ-സിഗരറ്റുകളുടെ ഉപയോഗം പുകവലിക്കാരുടെ ആരോഗ്യത്തെ അധികം ദോഷകരമായി ബാധിക്കുന്നില്ലെന്ന് ട്രെൻഡ്‌സ് അവകാശപ്പെട്ടു.

Intro:Body:

E-cigarette traders write to CMs seeking help against ban

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.