ETV Bharat / business

ധനകമ്മി ലക്ഷ്യം നേടുക പ്രയാസകരം : മൂഡിസ് - fy20

ധനകമ്മി ലക്ഷ്യം പാലിക്കുന്നതു സംബന്ധിച്ച വെല്ലുവിളികൾ ഇന്ത്യക്ക് നൽകിയിട്ടുള്ള റേറ്റിംഗ് കുറക്കുന്നതിനുള്ള കാരണമാകില്ലെന്ന് മൂഡിസ് വ്യക്തമാക്കി.

moodys
author img

By

Published : Feb 4, 2019, 9:48 AM IST

അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 3.4 ശതമാനത്തിൽ ധനകമ്മി പിടിച്ചു നിർത്തുകയെന്ന ലക്ഷ്യം കേന്ദ്ര സർക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇൻവസ്റ്റേർസ് സർവീസ് വിലയിരുത്തൽ.

ഉയർന്ന ചെലവും കുറഞ്ഞ വരുമാന വളർച്ചയും ലക്ഷ്യം കൈവരിക്കാൻ തടസ്സാകുമെന്ന് മൂഡിസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വായ്പാ ഭാരം ജിഡിപിയുമായുള്ള അനുപാതത്തിൽ പരിഗണിക്കുമ്പോൾ കൂടുതലാണ്.

സാമ്പത്തിക ഏകീകരണ പാതയിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടു പോകാൻ സർക്കാർ തയാറായാൽ മാത്രമേ ധനകമ്മിയിൽ കുറയുകയുള്ളൂവെന്ന് മൂഡിസ് ഇൻവസ്റ്റേർസ് സർവീസിന്‍റെ സോവർജീൻ റിസ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജീൻ ഫാൻഗ് പറയുന്നു.

അടുത്ത സാമ്പത്തിക വർഷത്തെ ധനകമ്മി 3.1 ശതമാനമായി കുറക്കുന്നതിനാണ് ലക്ഷ്യമിടേണ്ടിയിരുന്നതെന്ന് മൂഡിസ് ചൂണ്ടിക്കാണിക്കുന്നു.

ധനകമ്മി ലക്ഷ്യം നേടുക പ്രയാസകരം : മൂഡിസ്

അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 3.4 ശതമാനത്തിൽ ധനകമ്മി പിടിച്ചു നിർത്തുന്നതിനുള്ള ലക്ഷ്യം നേടുക കേന്ദ്ര സർക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇൻവസ്റ്റേർസ് സർവീസ് വിലയിരുത്തുന്നു.

 ഉയർന്ന ചിലവിടലും കുറഞ്ഞ വരുമാന വളർച്ചയുമാണ് ഇതിന് കാരണമാകുന്നതെന്നും മൂഡിസ് ചൂണ്ടിക്കാട്ടുന്നു. 
രാജ്യത്തെ വായ്പാ ഭാരം ജിഡിപിയുമായുള്ള അനുപാതത്തിൽ പരിഗണിക്കുകയാണെങ്കിൽ വളരെ അധികമാണ്. 

സാമ്പത്തിക ഏകീകരണ പാതയിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടു പോകാൻ സർക്കാർ തയാറായാൽ മാത്രമേ ധനകമ്മിയിൽ കുറയുകയുള്ളുവെന്ന് മൂഡിസ് ഇൻവസ്റ്റേർസ് സർവീസിന്‍റെ സോവർജീൻ റിസ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജീൻ ഫാൻഗ് പറയുന്നു. 

സാമ്പത്തിക ഉത്തരവാദിത്തത്തിനും ബജറ്റ് ക്രമീകരണത്തിനുമുള്ള ആക്റ്റ് പ്രകാരമുള്ള നടപടികളിൽ നിന്നുള്ള വ്യതിചലനമാണ് ധനകമ്മി 3.4 ശതമാനമാക്കി നിശ്ചയിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. 

അടുത്ത സാമ്പത്തിക വർഷത്തെ ധനകമ്മി 3.1 ശതമാനമായി കുറക്കുന്നതിനാണ് ലക്ഷ്യമിടേണ്ടിയിരുന്നതെന്ന് മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. 

ധനകമ്മി ലക്ഷ്യം പാലിക്കുന്നതു സംബന്ധിച്ച വെല്ലുവിളികൾ ഇന്ത്യക്ക് നൽകിയിട്ടുള്ള റേറ്റിംഗ് കുറക്കു്നതിനുള്ള കാരണമാകില്ലെന്ന് മൂഡിസ് വ്യക്തമാക്കി. 

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.