ETV Bharat / business

രാജ്യ തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ

author img

By

Published : Aug 8, 2019, 8:20 PM IST

നൂറ് കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷക്കുന്നത്. നാല് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും

രാജ്യ തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ മുഴുവന്‍ സൗജന്യ വൈഫൈ നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി. നഗരത്തിലുടനീളം 11,000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളില്‍ ആയിരിക്കും സ്ഥാപിക്കുക. വിവിധ കോളനികളിലായി 7000 ഹോട്ട്സ്പോര്‍ട്ടുകളും സ്ഥാപിക്കും. ഒരോ നിയോജക മണ്ഡലങ്ങളിലും 100 ഹോട്ട്സ്പോട്ടുകള്‍ എന്ന കണക്കിലായിരിക്കും സ്ഥാപിക്കുക. നൂറ് കോടി രൂപയാണ് പദ്ധതിക്കായി ചിലവ് പ്രതീക്ഷക്കുന്നത്. നാല് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതി പ്രകാരം ഒരോ ഉപഭോക്താവിനും മാസം 15 ജീബി നെറ്റ് ലഭിക്കുമെന്നും കെജരിവാള്‍ അറിയിച്ചു.

50 മീറ്റര്‍ ചുറ്റളവിലുള്ള 200 ഉപഭോക്താക്കള്‍ക്ക് ഒരേ സമയം വൈഫൈ സൗകര്യം ഉപയോഗപ്പെടുത്താം. 200 എംബിപിഎസ് വേഗതയാണ് പ്രതീക്ഷിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ വൈഫൈ പദ്ധതി. ഞങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കും അഞ്ച് വർഷത്തിനുള്ളില്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കെജരിവാള്‍ പറഞ്ഞു.

Intro:Body:

business

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.