ETV Bharat / business

ഹുവാവേ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അമേരിക്കയുടെ ബ്ലാക്ക് ലിസ്റ്റില്‍

ഇനി അമേരിക്കന്‍ സര്‍ക്കാരിന്‍റെ  അനുവാദം ഇല്ലാതെ  മറ്റ് കമ്പനികളുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ കമ്പനികള്‍ക്ക് സാധിക്കില്ല

ഹുവാവേ
author img

By

Published : May 16, 2019, 10:17 AM IST

വാഷിംഗ്ടണ്‍: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേ ഉള്‍പ്പെടെ എഴുപതോളം കമ്പനികളുടെ ഉല്‍പന്നങ്ങളെ അമേരിക്ക ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബ്ലാക്ക് ലിസ്റ്റിലെ എന്‍റിറ്റി ലിസ്റ്റ് ആയാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അമേരിക്കന്‍ സര്‍ക്കാരിന്‍റെ അനുവാദം ഇല്ലാതെ ഇവര്‍ക്ക് മറ്റ് കമ്പനികളുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല.

ഇതോടെ അമേരിക്കയില്‍ പുതിയ അപ്ഡേഷനുകള്‍ വരുത്തണമെങ്കില്‍ കമ്പനിക്ക് അമേരിക്കന്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരും. അമേരിക്കയുടെ വിദേശ നയ താല്‍പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നയം. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഹുവാവേയും മറ്റ് ചില കമ്പനികളും ഇറാനുമായി നിരോധിത സാമ്പത്തിക ഇടപാട് നടത്തുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ഇറാന്‍.

രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഹുവാവേക്ക് തിരിച്ചടിയാകാനിടയുള്ള നടപടിയുമായി അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കമ്പനിക്ക് അമേരിക്കയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് കാലതാമസം എടുത്തേക്കും. ചൈനീസ് ഉല്‍പന്നങ്ങള്‍ താരിഫ് ഉയര്‍ത്തിനയതിന് പിന്നാലെയാണ് കൂടുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ പുതിയ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.