ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനായി സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷകരുടെ പട്ടിക എത്രയും വേഗം നല്‍കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് അറിയിച്ചു.
പദ്ധതിക്കായി 87000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. അര്‍ഹരായ 14.5 കോടി കര്‍ഷകര്‍ക്ക് വര്‍ഷം തോറും മൂന്ന് ഘട്ടമായി 6000 രൂപ നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ അർഹരായ എല്ലാ കർഷകർക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഈ മാസം അഞ്ച് വരെയുള്ള കണക്കനുസരിച്ച് 3.56 കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചിട്ടുണ്ട് 7,120 കോടിയാണ് ഇതിനായി ചെലവായത്. 3.10 കര്‍ഷകര്‍ക്ക് രണ്ടാം ഗഡുവും ലഭ്യമായിട്ടുണ്ട് 6,215 കോടി രൂപയാണ് ഇതിന് ചെലവായതെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി.
അടുത്ത ഘട്ടം ഉടനെ നടപ്പിലാക്കാനിരിക്കെ ഈ മാസം തന്നെ സംസ്ഥാനങ്ങള്‍ ഗുണഭോക്തൃ പട്ടിക അയക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പശ്ചിമബംഗാള്‍ ഈ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പദ്ധതിക്ക് ഏറ്റവും കൂടതല്‍ ഗുണഭോക്താക്കള്‍ ഉള്ളത് ബീഹാറിലാണെന്നും ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 8.38 ലക്ഷം ഉപഭോക്താക്കളാണ് ബീഹാറിലുള്ളത്.