സാമ്പത്തിക രംഗത്ത് അടിമുടി വികസനം എന്ന വാഗ്ദാനവുമായി 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ' സങ്കല്‍പ് പത്ര് ' എന്ന പത്രിക പുറത്തിറക്കിയത്.
ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും , ചെറുകിട കച്ചവടക്കാർക്കും കർഷകർക്കും ഷേമ പദ്ധതി നൽകും തുടങ്ങിയവയാണ് പത്രികയിലെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന പ്രധാന വാഗ്ദാനങ്ങൾ. മറ്റ് പ്രഖ്യാപനങ്ങള്‍ എന്തെന്ന് വിശദമായി പരിശോധിക്കാം
1. കാര്‍ഷിക രംഗത്തെ പ്രധാന വാഗ്ദാനങ്ങള്‍
♦ 2022ഓടെ കാര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കും
♦ 10,000 കര്‍ഷക നിര്‍മ്മാണ സംഘടനകള്‍ രൂപീകരിക്കും. ഉല്‍പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പ് വരുത്തും.
♦ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയില്‍ പരമാവധി കര്‍ഷകരെ ഉള്‍ക്കൊള്ളിക്കും
♦ കൃഷിയിടങ്ങളിലേക്ക് ജനസേചനം വര്‍ധിപ്പിക്കും, എല്ലാ ജലസേചന പദ്ധതികളും പൂര്‍ത്തിയാക്കും
♦ കർഷകർക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വർഷം വരെ പലിശ രഹിത വായ്പ
♦ അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍♦ ഭൂമി രേഖകള്‍ ഡിജിറ്റല്‍ വത്കരിക്കും
♦ കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി
♦ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യ സമ്പതാ യോജന പദ്ധതി ആരംഭിക്കും
2. സാമ്പത്തിക രംഗത്തെ പ്രധാന വാഗ്ദാനങ്ങള്‍
♦ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും
♦ ഇന്ത്യയുടെ ബിസിനസ് റാങ്കിംഗ് ഉയര്‍ത്തും
♦ നികുതി നിരക്ക് കുറച്ച് നികുതി നികുതി ശേഖരം വര്‍ധിപ്പിക്കും, സ്ഥിരമായ നികുതി വരുമാനം ഉറപ്പ് വരുത്തും
♦ ചില്ലറ വ്യാപാരികള്‍ക്കായി ക്ഷേമ ബോര്‍ഡും ഇവരുടെ വളര്‍ച്ചക്കായി ദേശീയ നയവും രൂപീകരിക്കും
♦ ക്രെഡിറ്റ് ഗ്യാരന്‍റി സ്കീമിന്‍റെ കീഴില്‍ ചെറുകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 2024 ഓടെ ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും
♦ ഉത്പാദന മേഖല വഴി ജിഡിപി വർദ്ധിപ്പിക്കാന്‍ ശ്രമിക്കും
♦ മൊത്തം കയറ്റുമതി ഇരട്ടിയാക്കും
3. അടിസ്ഥാന സൗകര്യവികസന വാഗ്ദാനങ്ങള്‍
♦ ഓരോ കുടുംബത്തിനും ഓരോ വീട്
♦ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളില്‍ എല്‍പിജി കണക്ഷന്‍
♦ എല്ലാ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ട്
♦ സമ്പൂര്‍ണ്ണ വൈദ്യുതീകരണം
♦ ഭാരതമാല പ്രൊജക്ടിന്‍റെ ഒന്നാംഘട്ടം വളരെ വേഗം പൂര്‍ത്തിയാക്കും
♦ എല്ലാ വീടുകളിലും ശൗചാലയം, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം
♦ തുറമുഖങ്ങളുടെ ശേഷി വര്‍ഷം 2500 മെട്രിക് ടണായി ഉയര്‍ത്തും
♦ സ്വച്ച് ഭാരതിന്‍റെ കീഴില്‍ രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും മാലിന്യ ശേഖരണം നടത്തും.
♦ പ്രധാന നഗരങ്ങളിലെല്ലാം പൈപ്പ്ലൈന്‍ ഗ്യാസ് പദ്ധതി
♦ നൂറ്റമ്പതോളം എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും
♦ ദേശീയ പാതകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും
♦ ഗ്രാമ പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത വര്‍ധിപ്പിക്കും.
4. റെയില്‍വേ മേഖലയിലെ പ്രധാന വാഗ്ദാനങ്ങള്‍
♦ രാജ്യത്തെ പ്രമുഖ റയില്‍വേ സ്റ്റേഷനുകളെല്ലാം വൈഫൈ സൗകര്യം
♦ രാജ്യത്തെ വൈബര്‍ ട്രാക്കുകളെല്ലാം 2022ഓടെ ബ്രോഡ് ഗേജ് ട്രാക്കുകളാക്കി മാറ്റും.
♦ റെയില്‍വേയിലെ വൈദ്യുതിബന്ധങ്ങള്‍ മെച്ചപ്പെടുത്തും
♦ രാജ്യത്തുടനീളം സ്മാര്‍ട്ട് റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും
♦ റെയില്‍വേ വഴിയുള്ള ചരക്ക് ഗതാഗതം മെച്ചപ്പെടുത്തും.