ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ബാങ്കുകളിലും തിരഞ്ഞെടുത്ത ധനകാര്യ സ്ഥാപനങ്ങളിലും ആയി 1,13,374 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്‌തതായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അറിയിച്ചു. പൊതു മേഖല ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തികളും(എൻപിഎ) തട്ടിപ്പുകളും സംബന്ധിച്ച സമഗ്രമായ പരിശോധന റിപ്പോർട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) 2019 ഡിസംബറിലെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇത് നിരവധി വർഷങ്ങളായി നടന്ന തട്ടിപ്പുകൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി നിരീക്ഷിച്ചു.
വാണിജ്യ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ആയി റിപ്പോർട്ട് ചെയ്‌ത ഒരു ലക്ഷം രൂപയും അതിനുമുകളിലുള്ളതുമായ തട്ടിപ്പുകൾ 23,934 കോടിയിൽ നിന്ന് 2016-17 സാമ്പത്തിക വർഷത്തിൽ 41,167 കോടി രൂപയായും 2017-18ൽ 71,543 കോടി രൂപയായി വർധിച്ചു. 2018-19ൽ, നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇത് 1,13,374 കോടി രൂപയാണ് എന്നും നിർമല സീതാരാമൻ പറഞ്ഞു. ബാങ്ക് തട്ടിപ്പുകൾ പരിശോധിക്കുന്നതിനുള്ള സമഗ്രമായ നടപടികളുടെ ഫലമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള തുക വർധിച്ചിട്ടുണ്ടെങ്കിലും നടപ്പ് സാമ്പത്തിക വർഷം ഇത്തരം തട്ടിപ്പുകൾ കുറയുന്ന പ്രവണത കാണിക്കുന്നെന്നും ഇത്തരത്തിൽ
സർക്കാർ നടപടികളുടെ ഫലമായി പൊതുമേഖല ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തികൾ കുറയുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.