പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍19 ശതമാനമായിഉയര്‍ത്തി. സാമ്പത്തിക വളര്‍ച്ചക്കായി 12 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകാനായി 48,239 കോടി നല്‍കുമെന്ന് ധനമന്ത്രാലായം അറിയച്ചതിനെ തുടര്‍ന്നാണ് ബാങ്കുകളുടെ പുതിയ നടപടി.
18.82 ശതമാനമാണ് സഹകരണ ബാങ്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. യുണൈറ്റഡ് ബാങ്ക് 14.88 ശതമാനവും യുസിഒ ബാങ്ക് 13.70 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്ര 10.84 ശതമാനവുമായാണ് ഓഹരികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.അലഹബാദ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 10 ശതമാനവും ഓവര്‍സീസ് ബാങ്ക് 9.84 ശതമാനവും ബിഎസ്ഇ ആന്ദ്രാ ബാങ്ക് 8.76 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്ക് 7.94 ശതമാനവും സിന്‍റിക്കേറ്റ് ബാങ്ക് 6 ശതമാനവും ബാങ്ക് ഓഫ് ഇന്ത്യ 5.13 ശതമാനവും യൂണിയന്‍ ബാങ്ക് 4.96 ശമാനവും ആയാണ് ഓഹരികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം മൂലധന സമാഹരണം 1,00,958 കോടി രൂപയായും ആസൂത്രിക തുക 1.06 കോടിയായും ഉയരുമെന്ന് ഫിനാന്‍ഷിയല്‍ സര്‍വ്വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ബാങ്കാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. 9086 കോടിയുടെ ഫണ്ടിംഗിന്‍റെ ഗുണം ഇവര്‍ക്ക് ലഭിക്കും. അലഹബാദ് ബാങ്കിന്6896 കോടിയും പഞ്ചാബ് നാഷണല്‍ ബാങ്കിന് 5908 കോടിയുടെയും യൂണിയന്‍ ബാങ്കിന് 4112 കോടിയുടെയും ആന്ദ്ര ബാങ്കിന് 3256 കോടിയുടെയും സിന്ധിക്കേറ്റ് ബാങ്കിന് 1603 കോടിയുടെയും ഗുണം ലഭിക്കും.