ETV Bharat / business

പരസ്യ നിരോധനം; കെഎസ്ആര്‍ടിസിക്ക് നഷ്ടം 20 കോടി - കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വര്‍ഷം 15.5 കോടിയും ലോഫ്ലോര്‍ ബസുകള്‍ക്ക് 4.5 കോടി രൂപയും പരസ്യം വഴി വരുമാനം ലഭിക്കുന്നുണ്ട്.

പരസ്യ നിരോധനം; കെഎസ്ആര്‍ടിസിക്ക് നഷ്ടം 20 കോടി
author img

By

Published : Jul 20, 2019, 2:27 PM IST

തിരുവനന്തപുരം: വാഹനങ്ങളില്‍ നിന്ന് പരസ്യങ്ങളും എഴുത്തുകളും മറ്റും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുന്നു. നിര്‍ദേശം നടപ്പിലായാല്‍ പ്രതിവര്‍ഷം 20 കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിക്ക് ഉണ്ടാകും എന്നാണ് സൂചന.

പരസ്യങ്ങള്‍ വഴി സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വര്‍ഷം 15.5 കോടിയും ലോഫ്ലോര്‍ ബസുകള്‍ക്ക് 4.5 കോടി രൂപയും ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിധി നടപ്പിലാകുന്നതോടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് മേല്‍ മറ്റൊരു പ്രഹരം കൂടിയാകും ഇത്. ദേശീയ പാതയോരത്ത് ആകര്‍ഷകമായ പരസ്യങ്ങള്‍ പതിക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ പലയിടത്തും ഇത് പ്രാവര്‍ത്തികമാവുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Intro:Body:

പരസ്യ നിരോധനം; കെഎസ്ആര്‍ടിസിക്ക് നഷ്ടം 20 കോടി

തിരുവനന്തപുരം: വാഹനങ്ങളില്‍ നിന്ന് പരസ്യങ്ങളും എഴുത്തുകളും മറ്റും നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകുന്നു. നിര്‍ദേശം നടപ്പിലായാല്‍ പ്രതിവര്‍ഷം 20 കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിക്ക് ഉണ്ടാകും എന്നാണ് സൂചന.  

നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പരസ്യങ്ങള്‍ വഴി സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വര്‍ഷം 15.5 കോടിയും ലോഫ്ലോര്‍ ബസുകള്‍ക്ക് 4.5 കോടി രൂപയും ലഭിക്കുന്നുണ്ടെന്നാണ്. വിധി നടപ്പിലാകുന്നതോടെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് മേല്‍ മറ്റൊരു പ്രഹരം കൂടിയാകും ഇത്. ദേശീയ പാതയോരത്ത് ആകര്‍ഷകമായ പരസ്യങ്ങള്‍ പതിക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം എന്നാല്‍ പലയിടത്തും ഇത് പ്രാവര്‍ത്തികമാവുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.