പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്‍റെ സമ്മര്‍സെയിലിന് ഇന്ന് അര്‍ധരാത്രി തുടക്കമാകും. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനായി നിരവധി കിഴിവുകളും വ്യാപര ഇടപാടുകളും സമ്മര്‍ സെയിലിന്‍റെ ഭാഗമായി കമ്പനി തയ്യാറാക്കിയിട്ടുണ്ട്
മെയ് ഏഴ് വരെ ആയിരിക്കും സമ്മര്‍ സെയിലിന്‍റെ കാലാവധി. സ്മാര്‍ട്ട് ഫോണുകളടക്കം ആയിരത്തില്‍പരം ഉല്‍പന്നങ്ങള്‍ക്ക് കിഴിവുകള്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കാണ് കൂടുതലായും കിഴിവുകള്‍ ലഭിക്കുക. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും പത്ത് ശതമാനം കിഴിവ് ലഭിക്കുന്നതാണ്