മുന്‍ ധനകാര്യ സെക്രട്ടറിയായ അജയ് നാരായണ്‍ ജാ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അംഗമായി വെള്ളിയാഴ്ച സ്ഥാനമേറ്റു. ഷിക്കിന്താ ദാസ്രാജിവെച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ അംഗമായി അജയ് നാരായണ്‍ എത്തുന്നത്. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
1982ല്‍ മണിപ്പൂര്‍ കേഡറിലെ ഐഎഎസ് ഓഫീസറായിരുന്നുഅജയ് നാരായണ്‍. പിന്നീടാണ് ഇദ്ദേഹം ധനകാര്യസെക്രട്ടറിയായിസ്ഥാനമേല്‍ക്കുന്നത്. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വൈ വി റെഡ്ഡി നയിച്ച പതിനാലാം ധനകാര്യ കമ്മീഷന്‍റെ സെക്രട്ടറി ആയും അജയ് നാരായണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ സിംഗാണ് നിലവിലെ ധനകാര്യ കമ്മീഷന്‍റെ അധ്യക്ഷന്‍. 2020 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് നികുതിയുടെ മൊത്ത വരുമാനം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുക എന്നതാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പ്രധാന കര്‍ത്തവ്യം.