ന്യൂഡൽഹി: മെയ് 31 വരെയുള്ള ബുക്കിംഗുകൾ പുനഃക്രമീകരിക്കുന്നതിനുള്ള ഫീസുകൾ എഴുതിത്തള്ളുന്നതായി എയർ ഏഷ്യ ഇന്ത്യ പ്രഖ്യാപിച്ചു.
കൂടാതെ, www.airasia.com, എയർ ഏഷ്യ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ നടത്തുന്ന ബുക്കിംഗിന് 10 ശതമാനം വരെ പ്രത്യേക ഇളവ് എയർ ഏഷ്യ ഇന്ത്യ വാഗ്ദാനം ചെയ്തു.
എയർ ഏഷ്യ എല്ലായ്‌പ്പോഴും ഒരു അതിഥി അധിഷ്ഠിത വിമാനക്കമ്പനിയാണ്. യാത്രാ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഉപയോക്താക്കൾ നിലവിൽ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം ഞങ്ങൾ മനസിലാക്കുന്നുവെന്ന് എയർ ഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു.