ആവശ്യക്കാര്‍ കുറഞ്ഞതോടെ എ380 ജമ്പോ വിമാനങ്ങളുടെ നിര്‍മാണം നിര്‍ത്താനൊരുങ്ങി എയര്‍ബസ്. കമ്പനിക്ക് വന്നുകൊണ്ടിരുന്ന ഓര്‍ഡറുകള്‍ കുറഞ്ഞതോടെയാണ് നിര്‍മാണം നിര്‍ത്തുന്നു എന്ന അറിയിപ്പുമായി യൂറോപ്പ്യൻ വിമാനക്കമ്പനിയായ എയര്‍ ബസ് രംഗത്തെത്തിയത്. എ380 ജമ്പോയുടെ ആവശ്യക്കാരായ എമിറേറ്റ്സ് തങ്ങളുടെ 54 ഓര്‍ഡറുകള്‍ 14 ആക്കി ചുരുക്കിയതും കമ്പനിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
എമിറേറ്റ്സ് തങ്ങളുടെ ഓര്‍ഡറുകള്‍ പിന്‍വലിച്ചത് മൂലം 3500 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് എയര്‍ബസ് വിലയിരുത്തുന്നത്. എന്നിരുന്നാലും പരമാവധി ആളുകളെ മറ്റ് വിഭാഗങ്ങളിലേക്ക് വിന്യസിക്കാന്‍ ശ്രമിക്കുമെന്നും കമ്പനി അറിയിച്ചു. വലിപ്പം കുറഞ്ഞ വ്യോമ വിമാനങ്ങള്‍ ധാരാളമായി നിര്‍മ്മിച്ച് പ്രതിന്ധിയെ മറികടക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം എ380 ജമ്പോയുടെ നിര്‍മാണം നിര്‍ത്തിയത് തന്നെ നിരാശനാക്കിയെന്ന് റോൾസ് റോയ്‌സ് സിവിൽ എയ്‌റോ സ്പേസ് പ്രസിഡണ്ട് ക്രിസ് ചോളർടോൺ പറഞ്ഞു. ഇത്തരം വിമാനങ്ങള്‍ യാത്രക്കാര്‍ക്ക് മികച്ച അനുഭവമാണ് നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.