10:26 AM 05/07/2019
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി.
10:52 AM 05/07/2019
ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
11.00 AM 05/07/2019
കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു.
ഒന്നാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞത് നിര്‍മ്മല സീതാരാമന്‍. പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുള്ള അംഗീകാരമായിരുന്നു തെരഞ്ഞെടുപ്പിലെ വിജയം. തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് പുതിയ ഇന്ത്യക്കായുള്ള ആഗ്രഹം.
11.20 AM 05/07/2019
എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസനം ലക്ഷ്യം. വളര്‍ച്ചക്ക് സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമെന്നും കേന്ദ്ര മന്ത്രി. സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ സഹായിച്ചു. രാജ്യത്തിന്‍റെ വളര്‍ച്ചക്ക് പ്രാധാന്യം. അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശേഷി കൈവരിക്കാന്‍ ആകും.
11.25 AM 05/07/2019
വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കും. ഇത്തരം വാഹനങ്ങള്‍ക്ക് നികുതി ഇളവ്. ഗതാഗത മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യം. ഇതിനായി പതിനായിരം കോടിയുടെ പുതിയ പദ്ധതി. ഒരു രാജ്യം ഒരു ഗ്രിഡ്. വൈദ്യുത മേഖലയിലെ ഉന്നമനത്തിന് പുതിയ പദ്ധതികള്‍. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് സംവിധാനം.
11.30 AM 05/07/2019
മാതൃകാ വാടക നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി. 2022 ഓടെ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും. ശൗചാലയം, ഗ്യാസ്, കറന്‍റ് എന്നിവയുള്ള വീടുകള്‍ ലഭ്യമാക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.95 കോടിരൂപയുടെ വീടുകള്‍ നിര്‍മ്മിക്കും.
11.35 AM 05/07/2019
ചെറുകിട വ്യവസായ മേഖലക്ക് ഊന്നല്‍. ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍. പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റ് വരവുള്ള ചെറുകിട കച്ചവടക്കാര്‍ക്കാണ് പെന്‍ഷന്‍ നല്‍കുക.
11.40 AM 05/07/2019
റെയില്‍ വികസനത്തിന് വന്‍ പദ്ധതികള്‍. റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും. ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്. 2030 വരെ 50 ലക്ഷം കോടി ചിലവഴിക്കും.
11.50 AM 05/07/2019
പ്രധാന്‍മന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണവും നവീകരണവും. മൂന്നാംഘട്ടത്തില്‍ ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് നവീകണം പരിഗണനയിലെന്നും മന്ത്രി.
11.52 AM 05/07/2019
ഇന്‍ഷുറന്‍സ്, മാധ്യമം, വ്യോമയാന മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കും. ബഹിരാകാശ മേഖലയില്‍ കമ്പനി. വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്.
11.55 AM 05/07/2019
ഗ്രാമീണ മേഖലക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. ഉജ്ജ്വല്‍ പദ്ധതി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും.
11.56 AM 05/07/2019
ജലസംരക്ഷണത്തിനായി ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കും. ജലസ്രോതസ്സുകളുടെ പരിപാലനമാണ് ജല്‍ ജീവന്‍ പദ്ധതി. എല്ലാവര്‍ക്കും കുടിവെള്ളം.
ഗാന്ധിജിയെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി ഗാന്ധി പീഡിയ. സ്വച്ഛ് ഭാരത് മിഷന്‍ വിപുലീകരിക്കും.
12.00 PM 05/07/2019
രാജ്യത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പണം കണ്ടെത്തും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കും. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പദ്ധതി. ഉന്നത വിദ്യാഭ്യാസ പദ്ധതിക്കായി 400 കോടി രൂപ. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി പുതിയ ടെലിവിഷന്‍ ചാനല്‍.
12.15 PM 05/07/2019
കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകള്‍ ആക്കും. ജോലി തേടി യുവാക്കള്‍ക്ക് നഗരങ്ങളിലേക്ക് പോകേണ്ടിവരുന്ന അവസ്ഥക്ക് മാറ്റം വരും.
12.16 PM 05/07/2019
വികസനത്തില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലയിലും. ഓരോ സംഘത്തിലെയും ഒരു വനിതക്ക് ഒരു ലക്ഷം രൂപ വായ്പ.സ്വയം സഹായ സംഘത്തിലെ സ്ത്രീകള്‍ക്ക് 50000 രൂപ ഓവര്‍ ഡ്രാഫ്റ്റ്.
12.17 PM 05/07/2019
മിഷന്‍ എല്‍ഇഡി. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം 18,341 കോടിരൂപയുടെ നേട്ടം. സോളാര്‍ അടുപ്പുകള്‍ക്ക് പ്രോത്സാഹനം.
12.19 PM 05/07/2019
2020 ഓടെ നാല് പുതിയ എംബസികള്‍ തുറക്കും. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എല്ലാ എന്‍ആര്‍ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന നയം മാറ്റും.
12.20 PM 05/07/2019
നികുതി റിട്ടേണുകള്‍ ഏകീകരിക്കും. രാജ്യാന്തര നിലവാരത്തില്‍ 17 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് 100 ലക്ഷം കോടി രൂപ.
12.30 PM 05/07/2019
പൊതുമേഖലാ ബാങ്കുകള്‍ക്ക് എഴുപതിനായിരം കോടി രൂപയുടെ സഹായം. കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാല് ലക്ഷം കോടി രൂപ തിരിച്ച് പിടിച്ചു.
12.36 PM 05/07/2019
ദേശീയ കായിക വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കും.
12.37 PM 05/07/2019
എയര്‍ ഇന്ത്യയിലേത് അടക്കം പൊതു മേഖല സ്ഥാപനങ്ങളിലെ ഓഹരികള്‍ വിറ്റഴിക്കും. 1,05,000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും.
12.38 PM 05/07/2019
ഹൗസിങ് ഫിനാന്‍സ് കമ്പനികളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കൈമാറി. 20 രൂപയുടെ പുതിയ നാണയം പുറത്തിറക്കും. പൊതുമേഖല ബാങ്കുകള്‍ 7000 കോടി വായ്പ നല്‍കും.
12.50 PM 05/07/2019
ആദായ നികുതിയില്‍ ഇളവ്. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും.
12: 51 PM 05/07/2019
25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുളള കമ്പനികള്‍ക്ക് വരെ. നേരത്തെ 250 കോടിയായിരുന്നു പരിധി.
12: 55 PM 05/07/2019
സ്റ്റാർട്ടപ്പുകള്‍ക്ക് ഇൻകം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്ട്രോണിക്ക് രീതികള്‍ വ്യാപിക്കും.
01: 00 PM 05/07/2019
45 ലക്ഷം വരെയുള്ള ഭവന വായ്പകളില്‍ ഒന്നര ലക്ഷം രൂപയുടെ നികുതി ഇളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റല്‍ ആക്കും.
01: 01 PM 05/07/2019
സ്വര്‍ണ്ണത്തിന്‍റെയും വിലയേറിയ ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ കൂട്ടി. സ്വര്‍ണ്ണത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി 10 ല്‍ നിന്നും പന്ത്രണ്ടര ശതമാനമാക്കി.
01: 04 PM 05/07/2019
പെട്രോള്‍, ഡീസല്‍ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും.
01: 10 PM 05/07/2019
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു.