വാഷിങ്‌ടൺ: ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഉത്തരവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി. ചടങ്ങിൽ ട്രംപ് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ഡൊണാൾഡ് ട്രംപ് സ്വന്തം ചടങ്ങിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് കെയ്‌ലി മക്‌ഇനാനി പറഞ്ഞു. ട്രംപ് ഇപ്പോഴും പ്രസിഡന്‍റ് തന്നെയാണെന്ന് വിശ്വസിക്കുന്നു. നിയമനടപടി സ്വീകരിക്കാനുണ്ട്. ജനുവരിക്കുള്ളില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്നും കെയ്‌ലി മക്‌ഇനാനി പറഞ്ഞു.
തന്‍റെ മൂന്നാമത്തെ ശ്രമത്തിൽ ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 273 ഇലക്‌ടറൽ വോട്ടുകൾ നേടിയാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബൈഡൻ വിജയം നേടിയത്. പെൻസിൽവാനിയയിലെ വോട്ടുകളാണ് വിജയത്തിലെത്തിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിലെ തോൽവി ട്രംപ് അംഗീകരിച്ചിട്ടില്ല.